മന്ത്രിസഭ

ഡല്‍ഹി മില്‍ക്ക് സ്‌കീമിന്റെ അധീനതയില്‍ ആലിപ്പൂരിലുള്ള 1.61 ഏക്കര്‍ ഭൂമി സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യത്തിന് കിസ്സാന്‍ മണ്ഡി രൂപീകരിക്കുന്നതിന് പാട്ടത്തിന് നല്‍കുന്നതിന് മന്ത്രിസഭയുടെ അനുമതി

Posted On: 13 FEB 2019 9:28PM by PIB Thiruvananthpuram

ഡല്‍ഹി മില്‍ക്ക് സ്‌കീമിന്റെ അധീനതയില്‍ ആലിപ്പൂരിലുള്ള 1.61 ഏക്കര്‍ ഭൂമി സ്മോള്‍ ഫാര്‍മേഴ്സ് ആഗ്രി ബിസിനസ് കസോര്‍ഷ്യ(എസ്.എഫ്.എ.സി)ത്തിന് കിസ്സാന്‍ മണ്ഡി രൂപീകരിക്കുന്നതിനു പാട്ടത്തിനു നല്‍കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
2014 സെപ്റ്റംബര്‍ 10 മുതല്‍ 2044 സെപ്റ്റംബര്‍ 9 വരെയുള്ള 30 വര്‍ഷത്തേക്കായിരിക്കും പാ'ക്കാലാവധി. പ്രതിമാസം 100 രൂപയായിരിക്കും വാടക. 2014 സെപ്റ്റംബര്‍ 10 മുതല്‍ പ്രതിവര്‍ഷം ഇതില്‍ പത്തു ശതമാനത്തിന്റെ വര്‍ദ്ധനയുമുണ്ടാകും. ഒരു വര്‍ഷത്തെ പാട്ടത്തുക, കലണ്ടര്‍വര്‍ഷത്തിലെ വര്‍ഷാരംഭത്തില്‍ ജനുവരി 31നകം അടയ്ക്കാവുന്നതാണ്.
നേട്ടങ്ങള്‍:-
എസ്.എഫ്.എ.സി കിസ്സാന്‍ മണ്ഡി ആരംഭിക്കുന്നതിലൂടെ ഒരു അധിക വിപണന വഴി/വേദി എഫ്.പി.ഒകള്‍ക്കും ഗ്രോവേഴ്സ് അസോസിയേഷനും ഡല്‍ഹി/എന്‍.സി.ആര്‍ എന്നിവിടങ്ങളിലെ പഴം പച്ചക്കറികള്‍ നേരിട്ട് മൊത്ത ചില്ലറ വാങ്ങലുകാര്‍ക്ക് വില്‍ക്കാന്‍ കഴിയും. ഇതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്കും അതുപോലെ ഉപഭോക്താക്കള്‍ക്കും നേട്ടമുണ്ടാകും.
കിസ്സാന്‍ മണ്ഡിയുടെ പ്രധാന വിശേഷങ്ങള്‍:-
1) രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.പി.ഒകള്‍/ഗ്രോവേഴ്സ് അസോസിയേഷന്‍ (ജി.എകള്‍) എന്നിവരുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഈ വേദിയിലൂടെ വില്‍ക്കാന്‍ കഴിയൂ.
2) സംഘടിതരായ ചില്ലറവില്‍പ്പനക്കാര്‍, മൊത്തവില്‍പ്പനക്കാര്‍, ഹോട്ടലുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, റെസിഡന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ആര്‍.ഡബ്ല്യു.എ) സാധാരണ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ഈ വേദിയില്‍നിന്നും ഒരു ഏജന്റിനേയോ/ഇടനിലക്കാരനേയോ ഇടപെടുത്താതെ സാധനങ്ങള്‍ വാങ്ങാം.
3)കിസാന്‍ മണ്ഡിയിലെ ഇടപാടുകള്‍ക്ക് വില്‍പ്പനക്കാരനില്‍ നിന്നോ വാങ്ങിയവരില്‍ നിന്നോ കമ്മിഷനുകള്‍ ചാര്‍ജ് ചെയ്യില്ല, ഗോഡൗണ്‍, കോള്‍ഡ് സ്റ്റോറേജ്, തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായി എഫ്.പി.ഒകള്‍ ഒരു ചെറിയ സര്‍വീസ് ചാര്‍ജ് നല്‍കണം.
4) ഫ്രാഞ്ചൈസി മാതൃകയില്‍ ചില്ലറവിപണ കേന്ദ്രങ്ങള്‍ വഴി നേരിട്ടുള്ള വിതരണ വാഗ്ദാനവും കിസാന്‍ മണ്ഡി നല്‍കുന്നുണ്ട്. മുഖ്യ ഉല്‍പ്പന്നങ്ങളായ ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ ഡല്‍ഹി മില്‍ക്ക് സ്‌കീമിന്റെ തെരഞ്ഞെടുക്കപ്പെട്ട കിയോസ്‌കുകളിലൂടെ വാഗ്ാദനം ചെയ്ത് തുടക്കം കുറിക്കാം. കിസാന്‍മണ്ഡിക്ക് ഓണ്‍ലൈന്‍ വിപണനത്തിനും കോള്‍ സെന്ററുകള്‍ വഴി നേരിട്ടുള്ള വിപണനത്തിനുമുള്ള വ്യവസ്ഥകളുമുണ്ട്.
പശ്ചാത്തലം
1860ലെ സൊസ്സെറ്റി റജിസ്ട്രേഷന്‍ നിയമം 21 ന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഇന്ത്യാഗവണ്‍മെന്റിന്റെ കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലത്തിന് കീഴിലെ കാര്‍ഷിക സഹകരണവും കര്‍ഷക ക്ഷേമവും വകുപ്പിന് കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സൊസൈറ്റിയാണ് എസ്.എഫ്.എ.സി. കര്‍ഷകരെ നിക്ഷേപം, സാങ്കേതികവിദ്യ, വിപണി എന്നിവയുമായി ബന്ധിപ്പിക്കുകയെന്നത് നിയമപരമായ വ്യവസ്ഥയാണ്. ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍സ് (എഫ്.പി.ഒകള്‍) എന്നിറിയപ്പെടുന്ന ഗ്രൂപ്പുകളായി കര്‍ഷകരെ അണിനിരത്തുതിനും തിരിച്ച് പണം ലഭിക്കുന്നതിനുമായി ഈ സ്ഥാപനങ്ങളെ വിപണിയുമായി ബന്ധിപ്പിക്കുന്നതിനും കാര്‍ഷികമന്ത്രാലയം നിയമപരമായി ചുമതലപ്പെടുത്തിയിട്ടുള്ളതാണ് എസ്.എഫ്.എ.സി. 2017 ഡിസംബറിലെ കണക്കുപ്രകാരം എസ്.എഫ്.എ.സി രാജ്യത്തിന്റെ അങ്ങോളമിങ്ങോളം 6.60 ലക്ഷം അംഗ സംഖ്യയുള്ള 650 എഫ്.പി.ഒകളെ പ്രോത്സാഹിപ്പിച്ചു. ഈ സ്ഥാപനങ്ങളെല്ലാം തന്നെ അംഗത്വ ഉടമകളുള്ള താഴേത്തട്ടിലുള്ള സ്ഥാപനങ്ങളാണ്. ഇത് ഇടത്തരം ചെറുകിട കര്‍ഷകര്‍ക്ക് വിലപേശല്‍ ശക്തി നല്‍കുന്നു. മൊത്ത ചില്ലറ ഉപഭോക്താക്കള്‍ക്ക് നേരിട്ടു പഴങ്ങളും പച്ചക്കറികളും ഡല്‍ഹിയിലെയും എന്‍.സി.ആറിലെയും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടം ലഭിക്കുന്നതിന് വേണ്ടി എഫ്.പി.ഐകളെയും ഫാര്‍മേഴ്സ് ഗ്രോവേഴ്ഏസ് അസോസിയേഷനെയും ഒരു അധിക വിപണന ചാല്‍/ വേദിയുമായി ബന്ധിപ്പിക്കുന്നതിനായി ഒരു കിസാന്‍ മണ്ഡി ആരംഭിക്കണമെന്ന് എസ്.എഫ്.എ.സിയുടെ നിര്‍ദ്ദേമുണ്ടായിരുന്നു.
***



(Release ID: 1564740) Visitor Counter : 80