മന്ത്രിസഭ

ഇ-ഗവേണന്‍സ് മേഖലയില്‍ ഉഭയകക്ഷി സഹകരണത്തിനായി ഇന്ത്യയും ഉസ്‌ബെക്കിസ്ഥാന് തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അനുമതി

Posted On: 06 FEB 2019 9:44PM by PIB Thiruvananthpuram

ഇ-ഗവേണന്‍സ് മേഖലയില്‍ ഉഭയകക്ഷി സഹകരണം ഉറപ്പാക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇ-ഗവേണന്‍സ്, ഐ.ടി. വിദ്യാഭ്യാസം, വിവിധ മേഖലകളില്‍ ഉപയോഗിക്കാവുന്ന ഇ-ഗവേണന്‍സ് ഉല്‍പന്നങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പുറത്തിറക്കല്‍, ഡാറ്റാ കേന്ദ്രങ്ങള്‍ വികസിപ്പിക്കല്‍ എന്നീ മേഖലകളില്‍ അടുത്ത സഹകരണം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ കരാര്‍.

പശ്ചാത്തലം:

ഉഭയകക്ഷി തല ചട്ടക്കൂട് വഴി വിവരസാങ്കേതികവിദ്യാ ആശയവിനിമയ സാങ്കേതിക വിദ്യയിലെ മുന്‍നിര രംഗങ്ങളിലും പുതിയ മേഖലകളിലും രാജ്യാന്തര സഹകരണം പ്രോത്സാഹിപ്പിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള ഇലക്ട്രോണിക്‌സ് വിവരസാങ്കേതികവിദ്യ മന്ത്രാലയം, തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിവര കൈമാറ്റത്തിനായി വിവിധ രാഷ്ട്രങ്ങളുമായി കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്.



(Release ID: 1563288) Visitor Counter : 85