മന്ത്രിസഭ

ബയോ-ടെക്‌നോളജി മേഖലയില്‍ ഇന്ത്യയും ഫിന്‍ലന്‍ഡും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 FEB 2019 9:47PM by PIB Thiruvananthpuram

ബയോ ടെക്‌നോളജി മേഖലയില്‍ പരസ്പര താല്‍പര്യമുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ സഹകരിക്കുന്നതിനായി ഇന്ത്യയും ഫിന്‍ലന്‍ഡും തമ്മില്‍ ഏര്‍പ്പെട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഫണ്ടിംഗ്, വ്യവസായങ്ങള്‍ നയിക്കുന്ന തീവ്ര ഉല്‍കര്‍ഷേച്ഛയുള്ള നൂതനാശയ പരിവര്‍ത്തന ഗവേഷണം വികസനം എന്ന വിശാല അര്‍ത്ഥത്തില്‍ നടപ്പാക്കുകയെന്നതും ധാരണാപത്രത്തിന്റെ ലക്ഷ്യമാണ്.

ഗുണഫലങ്ങള്‍:

ദീര്‍ഘകാല ഗവേഷണ വികസന നൂതനാശയ സഹകരണം സൃഷ്ടിക്കുന്നതിന് ഈ ധാരണാപത്രം സഹായിക്കും. കൂടാതെ ഇന്ത്യയും ഫിന്നിഷ് സംഘടനകളും തമ്മില്‍ സഹകരണ ശൃംഖല ആരംഭിക്കാനും ശക്തിപ്പെടുത്താനും ഇത് ഉപകരിക്കും. ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള തീവ്ര ഉല്‍കര്‍ഷേച്ഛയുള്ള പദ്ധതികള്‍ക്ക് ഫണ്ടിംഗ് ചെയ്യുന്നതിലൂടെ രണ്ടു രാജ്യങ്ങളും വളരെ ഉയര്‍ ലോക നിലവാരമുള്ള നൂതനാശയ നേട്ടം രണ്ടു രാജ്യങ്ങള്‍ക്കും കൈവരിക്കുന്നതിനെ പരസ്പരം സഹായിക്കുകയാണ് ലക്ഷ്യമിടുന്നത്. രണ്ടു രാജ്യങ്ങളിലേയും ശാസ്ത്രജ്ഞന്മാര്‍, ഗവേഷകര്‍, വ്യവസായികള്‍ എന്നിവര്‍ക്ക് അറിവുകള്‍ പങ്കുവയ്ക്കുന്നതിനും പുതിയ അറിവുകള്‍ ഉണ്ടാക്കുന്നതിനും ഇത് സഹായിക്കും

വിശദാംശങ്ങള്‍:

1. നൂതനാശയം മൂലക്കല്ലായി തിരിച്ചറിഞ്ഞുകൊണ്ട് ഡി.ബി.ടിയും ബിസിനസ് ഫിന്‍ലന്റും ഇന്ത്യ ഗവമെന്റിന്റെ ബയോടെക്ടനോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ (ബി.ഐ.ആര്‍.എ.സി), പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി (ഡി.ബി.ടി) എന്നിവയുമായി ഫണ്ടിങ്ങിനും തീവ്ര ഉല്‍കര്‍ഷേച്ഛയുള്ള വ്യവസായങ്ങള്‍ നയിക്കുന്ന നൂതനാശയ പരിവര്‍ത്തന പദ്ധതികള്‍ക്കും സഹകരിക്കും. പരസ്പരമുള്ള താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ഗവേഷണ മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്.

1. മിഷന്‍ ഇന്നോവേഷന്‍:

ജൈവ ഇന്ധന വേദി: ജൈവ ഇന്ധനങ്ങള്‍, ജൈവ ഊര്‍ജം, ജൈവ പിണ്ഡാടിസ്ഥാന ഉല്‍പ്പന്നങ്ങള്‍:

2. ബയോടെക്‌നോളജിയുടെ പാരിസ്ഥിതിക-ഊര്‍ജ്ജ പ്രയോഗങ്ങള്‍

3. സ്റ്റാര്‍ട്ട് അപ്പുകളുടെയും വളരുന്ന കമ്പനികളുടെയും വ്യാപാര വികസനം

4. ജീവശാസ്ത്രത്തിലെ വിദ്യാഭ്യാസ സാങ്കേതികത്വവും കളികളും.

പശ്ചാത്തലം:

ഗവണ്‍മെന്റ് ഓഫ് റിപ്പബ്ലിക് ഓഫ് ഫിന്‍ലന്‍ഡിന്റെയും കേന്ദ്രഗവണ്‍മെന്റിന്റെയും ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണത്തിനായി 2008 മാര്‍ച്ച് 25ന് ഹെല്‍സിങ്കിയില്‍ വച്ച് ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. പരസ്പരമുള്ള താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘകാല ഗവേഷണ വികസനവും നൂതനാശയവും പ്രോത്സാഹിപ്പിക്കുമെന്നും അതിന് ശേഷം ഇന്ത്യയും ഫിന്നിഷ് സംഘടനകള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുമെന്നും ഉള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്.



(Release ID: 1563285) Visitor Counter : 203