മന്ത്രിസഭ

ഇന്ത്യാ-നോര്‍വേ ഓഷ്യന്‍ ഡയലോഗ് സംബന്ധിച്ച് ഇന്ത്യയും നോര്‍വേയും തമ്മിലുളള ധാരണാപത്രത്തിനു മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 FEB 2019 9:53PM by PIB Thiruvananthpuram

 

ഇന്ത്യ-നോര്‍വേ ഓഷ്യന്‍ ഡയലോഗ് സംബന്ധിച്ച് ഇന്ത്യയും നോര്‍വേയും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
 
പ്രയോജനങ്ങള്‍:
ധാരണാപത്രം ബ്ലൂ ഇക്കോണമി വികസനവുമായി ബന്ധപ്പെട്ടു പരസ്പരം താല്‍പര്യമുള്ള മേഖലകളില്‍ സഹകരണം പ്രോത്സാഹിപ്പിക്കും. ബ്ലൂ ഇക്കണോമി മേഖലയില്‍ ആഗോള തലത്തില്‍ നേതൃസ്ഥാനത്തുള്ള ഒരു രാജ്യമാണ് നോര്‍വേ. മത്സ്യബന്ധനം, ഹൈഡ്രോകാര്‍ബണ്‍, പുനരുല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം, സമുദ്ര വിഭവങ്ങളുടെ സുസ്ഥിര യന്ത്രവല്‍ക്കരണം, നാവിക സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അതിനൂതന സാങ്കേതിക വിദ്യകളും നോര്‍വേ സ്വായത്തമാക്കിയിട്ടുണ്ട്. സംയുക്ത ദൗത്യസേന(ജെ.ടി.എഫ്)യുടെ ചട്ടക്കൂടിനുള്ളില്‍ ഉള്ള എല്ലാ പങ്കാളികളുടെയും പരസ്പര ആനുകൂല്യത്തിനു വേണ്ടി തുറമുഖ-വിനോദസഞ്ചാര വികസനം, ഹൈഡ്രോകാര്‍ബണുകളുടെയും മറ്റു സമുദ്ര വിഭവങ്ങളുടെയും ചൂഷണം, മേഖലയില്‍  സഹകരണത്തിനുള്ള അവസരങ്ങള്‍ എന്നീ കാര്യങ്ങളില്‍ സൃഷ്ടിപരമായ അവസരങ്ങള്‍ ഉറപ്പാക്കുന്നതാണു നിര്‍ദിഷ്ട ധാരണാപത്രം. മത്സ്യബന്ധനത്തിലും മത്സ്യ കൃഷിയിലും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഭക്ഷ്യസുരക്ഷാ ലക്ഷ്യം കൈവരിക്കുന്നതിനും ഇതു സഹായകമാകും. ലാഭകരമായ സംരംഭങ്ങള്‍ നടപ്പാക്കാന്‍ ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങള്‍ക്ക് ഇത് ഒരു വേദിയൊരുക്കുന്നു. ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും ആര്‍ട്ടിക് മേഖലയെ അടിസ്ഥാനമാക്കി സമുദ്ര ആവാസ വ്യവസ്ഥയെക്കുറിച്ചു പഠിക്കാനും സാധിക്കും. 



(Release ID: 1563271) Visitor Counter : 111