മന്ത്രിസഭ

പശുക്കളെയും പശു ഇനങ്ങളെയും സംരക്ഷിക്കാനും നിലനിര്‍ത്താനും രാഷ്ട്രീയ കാമധേനു ആയോഗ് ആരംഭിക്കുന്നതിനു മന്ത്രിസഭയുടെ അനുമതി

Posted On: 06 FEB 2019 9:33PM by PIB Thiruvananthpuram

പശുക്കളെയും പശു ഇനങ്ങളെയും സംരക്ഷിക്കാനും നിലനിര്‍ത്താനും രാഷ്ട്രീയ കാമധേനു ആയോഗ് ആരംഭിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 
ഫലങ്ങള്‍: രാഷ്ട്രീയ കാമധേനു ആയോഗ് രൂപീകരിക്കുക വഴി രാജ്യത്തെ തനത് ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള പശുക്കളെ സംരക്ഷിക്കാനും നിലനിര്‍ത്താനും സാധിക്കും. 
ഇതുവഴി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയുള്ളതും സ്ത്രീകള്‍ക്കും ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കുംകൂടി ഗുണകരമായിത്തീരുന്നതും ആയ വിധത്തില്‍ കന്നുകാലിവര്‍ഗ സംരക്ഷണം സാധ്യമാകും. 
പശുക്കളുടെ പ്രത്യുല്‍പാദനം, ജൈവവളം, ബയോഗ്യാസ് തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്തുന്ന കേന്ദ്ര, സംസ്ഥാന വകുപ്പുകളും സംഘടനകളും മൃഗസംരക്ഷണ, ജന്തുശാസ്ത്ര, കാര്‍ഷിക സര്‍വകലാശാലകളും തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് രാഷ്ട്രീയ കാമധേനു ആയോഗ് പ്രവര്‍ത്തിക്കുക. 
ഗോക്ഷേമത്തിന് ഉതകുന്ന നിയമങ്ങള്‍ യഥാവിധി നടപ്പാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാനും രാജ്യത്തെ ഗോസംരക്ഷണ, വികസന പദ്ധതികള്‍ക്കു നയപരമായ ചട്ടക്കൂടും ദിശാബോധവും പകരുന്നതിനും പശുക്കളുടെയും തനത് ഇനങ്ങളുടെയും സംരക്ഷണത്തിന് ഉദ്ദേശിച്ചു രൂപീകരിക്കുന്ന രാഷ്ട്രീയ കാമധേനു ആയോഗ് സഹായകമാകും. 2019-20ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആയോഗിന്റെ തുടര്‍ച്ചയാണ് ഈ നടപടി. 



(Release ID: 1563267) Visitor Counter : 83