മന്ത്രിസഭ

സമുദ്ര പ്രശ്നങ്ങളില്‍ ഇന്ത്യയും ഡെന്മാര്‍ക്കും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 10 JAN 2019 8:53PM by PIB Thiruvananthpuram

ഇന്ത്യയും ഡെന്മാര്‍ക്കും തമ്മില്‍ സമുദ്രപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പെട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2019 ജനുവരിയില്‍ ഡെന്മാര്‍ക്കില്‍ നിന്നുള്ള ഡബ്ല്യു.ഐ.പിയുടെ ഇന്ത്യയിലേക്ക് നടക്കാനിരിക്കുന്ന സന്ദര്‍ശനസമയത്താണ് ഈ ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഗുണഫലങ്ങള്‍:
ധാരണാപത്രം ഒപ്പിടുന്നതിലൂടെ ഇരു രാജ്യങ്ങള്‍ക്കും ഉഭയകക്ഷി സഹകരണത്തിനുള്ള മേഖലകളില്‍ പര്യവേഷണം നടത്താന്‍ കഴിയും.:
അതിര്‍ത്തികടന്നുള്ള സഹകരണത്തിനും ഇന്ത്യയിലേയും ഡെന്മാര്‍ക്കിലേയും സമുദ്രമേഖലകളില്‍ നിക്ഷേപത്തിനും സൗകര്യമൊരുക്കും.
ഇരു രാജ്യങ്ങള്‍ക്കും വിദഗ്ധര്‍, പ്രസിദ്ധീകരണങ്ങള്‍, വിവരങ്ങള്‍, ഗുണനിലവാരമുള്ള ഷിപ്പിങ് ഉറപ്പുവരുത്തുന്നതിന് പരസ്പരമുള്ള കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സ്ഥിതിവിവര കണക്കുകള്‍ എന്നിവയുടെ കൈമാറ്റം, ഹരിത സമുദ്ര സാങ്കേതികവിദ്യാമേഖലയിലെ സഹകരണം, കപ്പല്‍ നിര്‍മാണം, അംഗീകൃത സംഘടന എന്ന പദവി നല്‍കുന്നതിനുള്ള ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ് (ഐ.ആര്‍.എസ്) അനുവദിക്കല്‍, സമുദ്ര മേഖലകളിലെ പരിശീലന വിദ്യാഭ്യാസ സഹകരണം എന്നിവയക്ക് ധാരണാപത്രം സഹായകരമാകും.
മര്‍ച്ചന്റ് ഷിപ്പിങ്, സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ഗവേഷണ വികസനത്തിന് വേണ്ട സുസ്ഥിര സഹകരണം എന്നിവ സാധ്യമാകും.
ഈ സഹകരണം പിന്നീട് ഇരുരാജ്യങ്ങള്‍ക്കും പരസ്പര ഗുണകരമായ അവസരങ്ങള്‍ക്ക് വേണ്ടി ഉഭയകക്ഷതലത്തിലും അന്താരാഷ്ട്രതലത്തിലും കൂടുതല്‍ ആഴത്തിലും വിശാലമായതുമായ സഹകരണമാകുകയുംചെയ്യും.
പശ്ചാത്തലം
ഡെന്മാര്‍ക്ക് ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട ഒരു വ്യാപാര പങ്കാളിയാണ്. മെഡിസിനല്‍/ഫാര്‍മസ്യൂട്ടിക്കല്‍ ചരക്കുകള്‍, ഊര്‍ജോല്‍പ്പാദന ഉപകരണങ്ങള്‍, വ്യാവസായിക യന്ത്രങ്ങള്‍, ലോഹ അയിരുകള്‍, ഓര്‍ഗാനിക് രാസവസ്തുക്കള്‍, തുടങ്ങിയവയാണ് ഡെന്മാര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രധാനപ്പെട്ട കയറ്റുമതി. വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍/ഫാബ്രിക്സ്/ നൂലുകള്‍, റോഡ് വാഹനങ്ങളും അവയുടെ ഭാഗങ്ങളും, ലോഹ ചരക്കുകള്‍, ഇരുമ്പും ഉരുക്കും, പാദരക്ഷകളും യാത്രാ ചരക്കുകള്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്ന് ഡെന്മാര്‍ക്കിലേക്കുള്ള പ്രധാനപ്പെട്ട കയറ്റുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനും സമുദ്രമേഖലയില്‍ സഹകരണവും സഹായവും ഉറപ്പാക്കുന്നതിനും ഡെന്മാര്‍ക്കുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.
MRD- 34
 

 



(Release ID: 1559554) Visitor Counter : 121