മന്ത്രിസഭ

സ്വാസിലാന്‍ഡിന് നികുതിസഹായം നല്‍കുന്നതിനുള്ള ടി.ഒ.ആര്‍. ഒപ്പുവെക്കുന്നതിനു മന്ത്രിസഭയുടെ അനുമതി

Posted On: 10 JAN 2019 8:48PM by PIB Thiruvananthpuram

ഇന്ത്യയും എസ്വറ്റിനിയും തമ്മിലുള്ള അതിരുകളില്ലാത്ത നികുതി പരിശോധക പദ്ധതി (ടി.ഐ.ഡബ്ല്യു.ബി.) പദ്ധതി പ്രകാരം സ്വാസ്വിലാന്‍ഡിന് (ഇപ്പോള്‍ എസ്വറ്റിനി എന്ന് അറിയപ്പെടുന്നു) നികുതിരംഗത്തു സഹായം നല്‍കുന്നതിനായി ഇന്ത്യന്‍ വിദഗ്ധരെ നിയോഗിക്കുന്നതിനായുള്ള വ്യവസ്ഥകള്‍ (ടി.ഒ.ആര്‍.) ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
വിശദാംശങ്ങള്‍:
1. ടി.ഐ.ഡബ്ല്യു.ബി. പദ്ധതി പ്രകാരം കേന്ദ്ര ഗവണ്‍മെന്റും എസ്വറ്റിനി ഗവണ്‍മെന്റും ഓരോ വിദഗ്ധരെ പരസ്പരം തെരഞ്ഞെടുത്തിട്ടുണ്ട്.
2. ടി.ഐ.ഡബ്ല്യു.ബി. പദ്ധതി പ്രകാരം എസ്വറ്റിനിക്കു നികുതിരംഗത്തു സഹായം നല്‍കുന്നതിനായി ഇന്ത്യന്‍ വിദഗ്ധനെ വിട്ടുനല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ രൂപീകരിക്കും.
പ്രധാന നേട്ടം:
ടി.ഐ.ഡബ്ല്യു.ബി. പദ്ധതിയിലേക്ക് ഇന്ത്യന്‍ വിദഗ്ധനെ നിയോഗിക്കുന്നത് വികസ്വര രാഷ്ട്രങ്ങളുടെ നികുതിവിഷയങ്ങളില്‍ ശേഷിവര്‍ധന സാധ്യമാക്കുന്നതി് ഇന്ത്യ നല്‍കിവരുന്ന സഹായങ്ങള്‍ക്ക് ഊര്‍ജം പകരും.
പശ്ചാത്തലം:
യു.എന്‍.ഡി.പിയും ഒ.ഇ.സി.ഡിയും ചേര്‍ന്നു നടപ്പാക്കുന്ന ടി.ഐ.ഡബ്ല്യു.ബി. പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് പരിശോധനാ ശേഷി നേടിയെടുക്കുക വഴി ദേശീയ നികുതിഭരണം ശക്തമാക്കുന്നതിനും ഇതു സംബന്ധിച്ച അറിവ് മറ്റു രാഷ്ട്രങ്ങളുമായി പങ്കുവെക്കാനും വികസ്വര രാജ്യങ്ങള്‍ക്കു പിന്‍തുണ നല്‍കുക എന്നതാണ്. നികുതി പരിശോധകര്‍ക്കു സാങ്കേതിക ജ്ഞാനവും നൈപുണ്യവും ലഭ്യമാക്കുകയും പൊതു പരിശോധനാ രീതികള്‍ പങ്കുവെക്കുകയും വിജ്ഞാനം പകര്‍ന്നുനല്‍കുകയും വഴി വിസ്വര രാഷ്ട്രങ്ങളിലെ നികുതിഭരണത്തെ ശക്തിപ്പെടുത്തുക എന്നതാണു ടി.ഐ.ഡബ്ല്യു.ബി. പദ്ധതിയുടെ ലക്ഷ്യം. നികുതി വിഷയങ്ങളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യാന്തര സമൂഹത്തിന്റെ ശ്രമങ്ങള്‍ക്കു കരുത്തു പകരുന്നതിനും ആഭ്യന്തര നികുതി സമാഹരണം മെച്ചപ്പെടുത്താനുള്ള വികസ്വര രാഷ്ട്രങ്ങളുടെ ശ്രമങ്ങളെ പിന്‍തുണയ്ക്കുന്നതിനും ഊന്നല്‍ നല്‍കിവരുന്നു. വികസ്വര രാഷ്ട്രങ്ങളില്‍ നികുതിവിഷയത്തില്‍ ശേഷിവര്‍ധന നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇന്ത്യ പിന്‍തുണച്ചുവരുന്നുണ്ട്. ഈ രംഗത്ത് ആഗോള നേതൃസ്ഥാനത്താണെന്നതിനാല്‍ നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും വികസ്വര രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യക്കു പ്രധാന സ്ഥാനമാണ് ഉള്ളത്.
MRD- 32



(Release ID: 1559550) Visitor Counter : 174