മന്ത്രിസഭ
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ കീഴില്‍ തമിഴ്നാട്ടിലും തെലുങ്കാനയിലുമായി രണ്ടു പുതിയ എയിംസുകള്‍ സ്ഥാപിക്കും
Posted On:
17 DEC 2018 8:59PM by PIB Thiruvananthpuram
തമിഴ്നാട്ടിലെ മധുരയില്‍ 1,264 കോടി ചെലവിലും തെലുങ്കാനയിലെ ബിബിനഗറില്‍ 1,028 കോടി രൂപ ചെലവിലും രണ്ടു പുതിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) യുടെ കീഴിലായിരിക്കും ഈ എയിംസുകള്‍ ആരംഭിക്കുന്നത്.
മുകളില്‍പ്പറഞ്ഞ ഈ എയിംസുകളില്‍ ഓരോന്നിലും 2,25,000 രൂപ അടിസ്ഥാന ശമ്പള(നിശ്ചിതം)വും ഒപ്പം എന്‍.പി.എയും (എന്തായാലും ശമ്പളവും എന്‍.പി.എയും കൂടി 2,37,500 രൂപയില്‍ അധികമാകാന്‍ പാടില്ല) ഉള്ള ഓരോ ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി.
ഗുണഫലങ്ങള്‍ :
ഓരോ പുതിയ എയിംസും 100 അണ്ടര്‍ ഗ്രാഡുവേറ്റ് (എം.ബി.ബി.എസ്) സീറ്റുകളും 60 ബിഎസ്.സി നഴ്സിംഗ് സീറ്റുകളും കൂട്ടിച്ചേര്‍ക്കും.
ഓരോ പുതിയ എയിംസിനും 15-20 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുണ്ടാകും.
ഓരോ പുതിയ എയിംസിലും 750 ആശുപത്രിക്കിടക്കകളും കൂട്ടിച്ചേര്‍ക്കും.
നിലവില്‍ പ്രവര്‍ത്തിക്കുന്ന എയിംസുകളുടെ കണക്കിന്റെ അടിസ്ഥാനത്തില്‍ ഓരോ എയിംസിനും പ്രതിദിനം ഏകദേശം 1500 പുറംരോഗികളുടെയും(ഔട്ട്ഡോര്‍പേഷ്യന്റസ്) പ്രതിമാസം 1000 കിടപ്പുരോഗികളുടെയും (ഇന്‍ഡോള്‍ പേഷ്യന്റ്സ്)ആവശ്യങ്ങള്‍ നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ വിശദാംശങ്ങള്‍:
ന്യൂഡല്‍ഹിയിലെ എയിംസിന്റെയും പി.എം.എസ്.എസ്.വൈ. ആദ്യഘട്ടത്തിന് കീഴില്‍ ഏറ്റെടുത്ത ആറു പുതിയ എയിംസുകളുടെയും വിശാലമായ മാതൃകയില്‍ ആശുപത്രികള്‍, മെഡിക്കല്‍, നഴ്സിംഗ് കോഴ്സുകള്‍ക്ക് വേണ്ട പഠന ബ്ലോക്കുകള്‍, താമസസൗകര്യങ്ങള്‍ (റസിഡന്‍ഷ്യല്‍ കോംപ്ലക്സ്) മറ്റ് അനുബന്ധ സൗകര്യങ്ങളും സേവനങ്ങളും സൃഷ്ടിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ എയിംസ് സ്ഥാപിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രാദേശികമായി ആരോഗ്യ സുരക്ഷ ലഭ്യമാക്കാനും ആ മേഖലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം, നഴ്സിംഗ് വിദ്യാഭ്യാസം, ഗവേഷണങ്ങള്‍ എന്നിവ നടത്തുകയുമാണ് ദേശീയ പ്രാധാന്യമുള്ള പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം.
അത്യാഹിത/ട്രോമോ കിടക്കകള്‍, ആയുഷ് കിടക്കകള്‍, സ്വകാര്യ കിടക്കകള്‍, ഐ.സി.യു. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി കിടക്കകള്‍ എന്നിവ ഉള്‍പ്പെടെ 750 കിടക്കകളുള്ള ഒരു ആശുപത്രിയും നിര്‍ദ്ദിഷ്ട സ്ഥാപനത്തിന് ഉണ്ടാകും. അതിന് പുറമെ ഒരു മെഡിക്കല്‍ കോളജ്, ആയുഷ് ബ്ലോക്ക്, ഓഡിറ്റോറിയം, രാത്രി അഭയകേന്ദ്രം, അതിഥിമന്ദിരം, ഹോസ്റ്റലുകള്‍, താമസസൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും. ആറു പുതിയ എയിംസുകളുടെ മാതൃകയില്‍ പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നതു സൃഷ്ടിക്കുന്ന മൂലധന ആസ്തികളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി പ്രത്യേക പഠനം നടത്തിയ മനുഷ്യശക്തിയും സൃഷ്ടിക്കപ്പെടും. ഈ സ്ഥാപനങ്ങള്‍ക്ക് വേണ്ടിവരുന്ന ആവര്‍ത്തനചെലവുകള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പി.എം.എസ്.എസ്.വൈയ്ക്കുള്ള ബജറ്റ് വിഹിതത്തില്‍ നിന്നും ഗ്രാന്റ് ഇന്‍ എയ്ഡായി ലഭ്യമാക്കും.
തമിഴ്നാട്ടിലെയും തെലുങ്കാനയിലെയും പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നതിനു 45 മാസത്തെ സമയക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. വിശദമാക്കിയാല്‍ നിര്‍മാണത്തിന് മുമ്പുള്ള പത്തു മാസം, നിര്‍മാണഘട്ടത്തിലെ 32 മാസം, സ്ഥിരമാക്കുന്നതിനും നടത്തിപ്പിനും വേണ്ട ഘട്ടത്തിലെ മൂന്നു മാസം എന്നിവ ഉള്‍പ്പെടെയാണിത്. നിര്‍മാണത്തിനും പുതിയ എയിംസുകളുടെ നടത്തിപ്പിനും വേണ്ട ചെലവുകള്‍ പി.എം.എസ്.എസ്.വൈയിലൂടെ കേന്ദ്ര ഗവണ്‍മെന്റ് നിര്‍വഹിക്കും.
നേട്ടങ്ങള്‍ :
പുതിയ എയിംസുകള്‍ ആരംഭിക്കുന്നതിലൂടെ ആരോഗ്യ വിദ്യാഭ്യാസവും പരിശീലനവും പരിവര്‍ത്തനപ്പെടുക മാത്രമല്ല, ആ മേഖലയിലെ ആരോഗ്യ സുരക്ഷാ പ്രൊഫഷണലുകളുടെ കുറവും ഇത് അഭിസംബോധനചെയ്യും. പുതിയ എയിംസുകള്‍ രണ്ടു തരം ആവശ്യങ്ങള്‍ നിറവേറ്റും. ജനങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ആരോഗ്യസുരക്ഷ പ്രദാനംചെയ്യും. അതോടൊപ്പം തന്നെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള പ്രാഥമിക ദ്വീതീയ സ്ഥാപനങ്ങള്‍/സൗകര്യങ്ങള്‍ എന്നിവയ്ക്ക് വേണ്ട ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും വലിയ നിര സൃഷ്ടിക്കാനും കഴിയും. പുതിയ എയിംസിന്റെ നിര്‍മാണത്തിന് വേണ്ട ഫണ്ട് മുഴുവന്‍ കേന്ദ്ര ഗവണ്‍മെന്റ് നല്‍കും. പുതിയ എയിംസുകളുടെ പ്രവര്‍ത്തന-പരിപാലന ചെലവുകളും പൂര്‍ണമായി കേന്ദ്ര ഗവണ്‍മെന്റ് തന്നെ വഹിക്കും.
തൊഴില്‍ സൃഷ്ടിക്കല്‍:
സംസ്ഥാനങ്ങളില്‍ പുതിയ എയിംസുകള്‍ ആരംഭിക്കുന്നതിലൂടെ ഓരോ എയിംസിലും വിവിധ ഫാക്കല്‍റ്റികളിലും അല്ലാതെയുമായി ഏകദേശം 3000 തസ്തികകള്‍ സൃഷ്ടിക്കപ്പെടും. എയിംസിന്റെ പരിധിയില്‍ വരുന്ന ഷോപ്പിംഗ് സെന്റര്‍, കാന്റീനുകള്‍ എന്നീ സൗകര്യങ്ങളിലും സേവനങ്ങളിലുമായി വന്‍തോതില്‍ പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷടിക്കപ്പെടും.
ഓരോ പുതിയ എയിംസിനും വേണ്ട ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍മാണഘട്ടത്തിലും വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചാത്തലം:
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താങ്ങാനാകുന്ന പ്രാദേശിക ആരോഗ്യ സുരക്ഷ സൗകര്യങ്ങളുടെ ലഭ്യതയിലുള്ള അസന്തുലിതാവസ്ഥ പരഹരിക്കുന്നതിന് പൊതുവിലും സേവനാനുകൂല്യങ്ങള്‍ പരിമിതമായി മാത്രം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് പ്രത്യേകിച്ചും ഉദ്ദേശിച്ചുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ).
ധനമന്ത്രിയുടെ 2015-16ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ് തമിഴ്നാട്ടിലെ എയിംസ്. തെലുങ്കാനയില്‍ എയിംസ് സ്ഥാപിക്കുന്നതിന് 2018 ഏപ്രിലില്‍ ധനമന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.
ND / AKA MRD - 932
***
(Release ID: 1556385)
Visitor Counter : 161