മന്ത്രിസഭ

ഭൗമശാസ്ത്ര രംഗത്തു ശാസ്ത്ര, സാങ്കേതിക സഹകരണത്തിനായി ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ച ധാരണാപത്രത്തിനു മന്ത്രിസഭാ അനുമതി

Posted On: 06 DEC 2018 9:38PM by PIB Thiruvananthpuram

ഭൗമശാസ്ത്ര രംഗത്തു ശാസ്ത്ര, സാങ്കേതിക സഹകരണത്തിനായി ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ച ധാരണാപത്രം സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍പാകെ വിശദീകരിക്കപ്പെട്ടു. 2018 നവംബര്‍ ഒന്നിനായിരുന്നു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
ഈ രംഗത്തുള്ള ഇന്ത്യാ-അമേരിക്ക സഹകരണം ഇരു രാജ്യത്തിനും ഈ രംഗത്തുള്ള വൈദഗ്ധ്യം കൈമാറുന്നതിനും ഭൗമശാസ്ത്ര രംഗത്തെ ഏറ്റവും നൂതനവും മികച്ചതുമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനും സഹായകമാകും. സഹകരിക്കാവുന്ന സവിശേഷ മേഖലകളില്‍ ആവാസവ്യവസ്ഥകള്‍, കാലാവസ്ഥാ വ്യതിയാനവും ഭൂമി ഉപയോഗത്തിലെ മാറ്റങ്ങളും, ഊര്‍ജം, ധാതുക്കള്‍, പാരിസ്ഥിതിക മികവ്, പ്രകൃതിദുരന്തങ്ങള്‍, മൂല്യനിര്‍ണയത്തില്‍ വീഴ്ചയ്ക്കുള്ള സാധ്യതകളും തിരുത്താനുള്ള കഴിവും, ജലവിഭവങ്ങള്‍, ഇന്‍ഫര്‍മാറ്റിക്സ്, ഡാറ്റ ഇന്റഗ്രേഷന്‍ എന്നിവ ഉള്‍പ്പെടും. സാങ്കേതിക വിവരങ്ങളുടെ കൈമാറ്റം, സന്ദര്‍ശനങ്ങള്‍, പരിശീലനം, മേല്‍പറഞ്ഞ മേഖലകളില്‍ ഇരു രാജ്യങ്ങളിലും നടന്നുവരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട പരിശീലനവും സഹകരിച്ചുള്ള ഗവേഷണവും തുടങ്ങി പല രീതികളിലാണ് ധാരണാപത്രം പ്രകാരമുള്ള സഹകരണം യാഥാര്‍ഥ്യമാവുക.
AKA   MRD - 892
***

 



(Release ID: 1555107) Visitor Counter : 121