മന്ത്രിസഭ

ഊര്‍ജക്ഷമതയിലും ഊര്‍ജസംരക്ഷണത്തിലും ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അനുമതി

Posted On: 06 DEC 2018 9:36PM by PIB Thiruvananthpuram

ഊര്‍ജക്ഷമതയിലും ഊര്‍ജസംരക്ഷണത്തിലും ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ധാരണാപത്രം സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു. 2018 ഒക്ടോബര്‍ 17നാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
പ്രധാന ഫലം: വിജ്ഞാനം കൈമാറലും സാങ്കേതിക സഹായത്തിന്റെ രൂപത്തിലുള്ള സഹകരണവും ഉള്‍പ്പെടുന്ന ശാസ്ത്രസാങ്കേതിക കരാറാണ് ഈ ധാരണാപത്രം. വര്‍ധിതമായ ഊര്‍ജക്ഷമതയുമായും ആവശ്യകത പരിപാലിക്കുന്നതുമായും ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും സാങ്കേതിക വിദ്യകളും സംബന്ധിച്ച വിജ്ഞാന കൈമാറ്റവും സഹകരണവും മുന്നോട്ടുകൊണ്ടുപോകാന്‍ ഇതു സഹായിക്കും.
നേട്ടങ്ങള്‍:
ഊര്‍ജക്ഷമതയെക്കുറിച്ച് ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ ധാരണാപത്രം സഹായകമാകും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളപ്പെടുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും വിശകലനം ചെയ്യുന്നതിനും ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനു സഹായകമാവും. ഗവേഷണവും വികസനവും, ഊര്‍ജക്ഷമതയേറിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തല്‍ എന്നീ മേഖലകള്‍ക്കു പ്രോല്‍സാഹനമേകും. വൈദ്യുതി ഉപയോഗിച്ചുള്ള ഗതാഗതത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സുസ്ഥിരതയാര്‍ന്ന യാത്രാസൗകര്യം വികസിതമാവുന്നതിനും സഹായകമാകും.
AKA   MRD - 892
***



(Release ID: 1555104) Visitor Counter : 102