മന്ത്രിസഭ

കേന്ദ്രപട്ടികയിലെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ഉപവര്‍ഗ്ഗീകരണം പരിശോധിക്കാനുള്ള കമ്മീഷന്റെ കാലാവധി നീട്ടി

Posted On: 22 NOV 2018 1:37PM by PIB Thiruvananthpuram

കേന്ദ്രപട്ടികയില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ഉപവര്‍ഗ്ഗീകരണം സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കാലാവധി ആറ് മാസം കൂടി ദീര്‍ഘിപ്പിച്ച് 2019 മെയ് 31 വരെയാക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 2018 നവംബര്‍ 30 വരെയായിരുന്നു കമ്മീഷന്റെ കാലാവധി. 

സംസ്ഥാന ഗവണ്‍മെന്റുകള്‍, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനുകള്‍, വിവിധ സമുദായ സംഘടനകള്‍, വ്യത്യസ്ഥ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട പൊതുജനങ്ങള്‍ തുടങ്ങിയവരുമായി കമ്മിഷന്‍ വിപുലമായ കൂടിക്കാഴ്ചകള്‍ നടത്തുകയുണ്ടായി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ മറ്റ് പിന്നാക്ക വിഭാഗക്കാരുടെ ജാതി സംബന്ധിച്ച രേഖകള്‍, കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിച്ചട്ടുള്ള മറ്റ് പിന്നാക്ക വിഭാഗക്കാരുടെ ജാതി തിരിച്ചുള്ള കണക്ക് മുതലായവ കമ്മീഷന്‍ എടുത്തിട്ടുണ്ട്. 

ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഉപവിഭാഗങ്ങളുടെ അന്തിമ പട്ടികയും, റിപ്പോര്‍ട്ടും തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുമായും അവയുടെ പിന്നാക്ക വിഭാഗ കമ്മീഷനുമായും ഒരു വട്ടം ചര്‍ച്ച കൂടി നടത്തേണ്ടതുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
ND   MRD - 856
***
 



(Release ID: 1553572) Visitor Counter : 157