മന്ത്രിസഭ

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പര നിയമസഹായത്തിനുള്ള ഇന്ത്യാ -മൊറോക്കോ കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 01 NOV 2018 12:18PM by PIB Thiruvananthpuram

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പരം നിയമസഹായം നല്‍കുന്നതിന് ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള കരാറിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പ്രയോജനങ്ങള്‍:
കുറ്റകൃത്യങ്ങളുടെ അന്വേഷണം, വിചാരണ, കുറ്റവാളികളെ പിന്തുടരല്‍, കുറ്റകൃത്യങ്ങള്‍ തടയല്‍, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുക്കല്‍ എന്നിവയില്‍ ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള സഹകരണത്തിന്  ഈ കരാര്‍ ബൃഹത്തായ നിയമ ചട്ടക്കൂട് നല്‍കും. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കാനും സമൂഹത്തിന്റെ വികസനത്തിന് അത്യന്താപേഷിതമായ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ കരാര്‍ സഹായിക്കും. സംഘടിത കുറ്റവാളികള്‍, ഭീകരവാദികള്‍ എന്നിവരുടെ പ്രവര്‍ത്തനരീതികളെക്കുറിച്ച് മെച്ചപ്പെട്ട അറിവും ഉള്‍ക്കാഴ്ചയും ലഭ്യമാക്കാനും അതുവഴി ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട നയ തീരുമാനങ്ങള്‍ മെച്ചപ്പെടുത്താനും ഈ കരാര്‍ ഉപകരിക്കും.

 


(Release ID: 1551523) Visitor Counter : 115