മന്ത്രിസഭ
ബ്രിക്സ് രാഷ്ട്രങ്ങള്‍ തമ്മില്‍ സാമൂഹിക തൊഴില്‍ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിന് അംഗീകാരം
Posted On:
24 OCT 2018 1:14PM by PIB Thiruvananthpuram
ബ്രിക്സ് രാഷ്ട്രങ്ങളായ ബ്രസീല്‍, റഷ്യന്‍ ഫെഡറേഷന്, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ തമ്മില്‍ സാമൂഹിക, തൊഴില്‍ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി. 2018 ഓഗസ്റ്റ് 03 ന് തൊഴില്‍, ഉദ്യഗ മന്ത്രിമാരുടെ യോഗത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പ് വച്ചത്.
വിശദാംശങ്ങള്‍ :
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട നിയനിര്മ്മാണവും അവയുടെ നടപ്പാക്കലും, തൊഴിലാളികളുടെ അവകാശ സംരക്ഷണം, ഉദ്യോഗ, തൊഴില്‍ വിപണി നയങ്ങള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം, സാമൂഹിക സുരക്ഷിതത്വം മുതലായവയ്ക്ക് മുന്‍തൂക്കം കൊടുക്കും. സാമൂഹിക സുരക്ഷിതത്വം, മറ്റ് തൊഴില്‍ പരമായ വിഷയങ്ങള്‍ എന്നീ രംഗങ്ങളിലെ സഹകരണത്തിന് അംഗരാജ്യങ്ങള്‍ക്ക് ബ്രിക്സ് തൊഴില്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ശൃംഖലയെയും, സാമൂഹിക സുരക്ഷിതത്വ സഹകരണ ചട്ടക്കൂടിനെയും ഉപയോഗപ്പെടുത്താം. ധാരണാപത്രം അന്താരാഷ്ട്ര ഉടമ്പടി അല്ലാത്തതിനാല്‍ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകള്‍ ഉണ്ടാകില്ല.
സുപ്രധാന ഗുണഫലങ്ങള്‍ :
നവ വ്യവസായ വിപ്ലവത്തില്‍ എല്ലാവരുടെയും വളര്‍ച്ച ഉറപ്പാക്കുന്നതിനും, അഭിവൃദ്ധി പങ്കിടുന്നതിനും ബ്രിക്സ് അംഗരാജ്യങ്ങള്‍ക്കിടയില്‍ പരമാവധി സഹകരണവും, കൂട്ട് പ്രവര്‍ത്തനവും ഉറപ്പ് വരുത്താനുള്ള ഒരു സംവിധാനമാണിത്. സാമൂഹിക, തൊഴില്‍, ഉദ്യോഗ മേഖലകളുമായി ബന്ധപ്പെട്ട് സംയുക്ത പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ ഇത് സഹായിക്കും. ഇന്ത്യയുടെ വി.വി.ഗിരി നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റിയട്ട് ഉള്‍പ്പെടുന്ന ബ്രിക്സ് തൊഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ശൃംഖലയെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ രാജ്യാന്തര പരിശീലന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാന്‍ ധാരണാപത്രം വഴിയൊരുക്കും. ഈ ശൃംഖല പ്രധാനമായും ഊന്നല്‍ നല്‍കുക യുവാക്കളുടെ തൊഴിലിനും, പുതിയതരം തൊഴിലുകളെ കുറിച്ചുള്ള ഗവേഷണത്തിനുമായിരിക്കും. ശേഷി വര്‍ദ്ധനയിലും, വിവര മാറ്റത്തിലും സഹകരണം ആഴത്തിലുള്ളതാക്കാന്‍ വെര്‍ച്ച്വല്‍ നെറ്റ് വര്‍ക്ക് പോലെയുള്ള പുതിയ സാങ്കേതികവിദ്യകളും ഈ ശൃംഖല പരിചയപ്പെടുത്തും. ബ്രിക്സ് സാമൂഹിക സുരക്ഷാ ചട്ടക്കൂട് ബ്രിക്സ് രാജ്യങ്ങള്‍ക്ക് ഇടയില്‍ സാമൂഹിക സുരക്ഷിതത്വ സഹകരണം വര്‍ദ്ധിപ്പിക്കും.
പശ്ചാത്തലം :
ബ്രിക്സ് പ്രവര്‍ത്തക ഗ്രൂപ്പിന്റെ രണ്ടാമത് യോഗം 2018 ജൂലൈ 30 മുതല്‍ ആഗസ്റ്റ് 01 വരെയും, ബ്രിക്സ് തൊഴില്‍, ഉദ്യോഗ മന്ത്രിതല യോഗം 2018 ആഗസ്റ്റ് 02, 03 തീയതികളിലുമാണ് ദക്ഷിണാഫ്രിക്കയില്‍ ഡര്‍ബനില്‍ നടന്നത്. സാമൂഹിക തൊഴില്‍ മേഖലകളില്‍ ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം സംബന്ധിച്ച കരട് ധാരണാപത്രത്തിന് 2018 ജൂലൈ 30, ആഗസ്റ്റ് 01 തീയതികളില്‍ നടന്ന ബ്രിക്സ് വിദഗ്ദ്ധ പ്രവര്‍ത്തക സമിതി യോഗത്തിലാണ് അന്തിമ രൂപം നല്‍കിയത് 2018 ഓഗസ്റ്റ് 03 ന് ബ്രിക്സ് അംഗരാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാര്‍ ഇതില്‍ ഒപ്പ് വച്ചു.
ND MRD - 796
***
(Release ID: 1550853)
Visitor Counter : 233