മന്ത്രിസഭ

പരിസ്ഥിതി സഹകരണം സംബന്ധിച്ച് ഇന്ത്യയും ഫിന്‍ലന്‍ഡും തമ്മിലുള്ള സഹകരണ  ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 10 OCT 2018 1:34PM by PIB Thiruvananthpuram

പരിസ്ഥിതിസഹകരണം സംബന്ധിച്ച് ഇന്ത്യയും ഫിന്‍ലന്‍ഡും തമ്മിലുള്ള സഹകരണ ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. രണ്ടു രാജ്യങ്ങളിലെയും ബാധകമായ നിയമങ്ങളും നിയമ വ്യവസ്ഥകളും കണക്കിലെടുത്ത് തുല്യതയുടെയും പരസ്പര വിനിമയത്തിന്റെയും പരസ്പര നേട്ടത്തിന്റെയും അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ കൈകാര്യകര്‍തൃത്വം എന്നീ രംഗങ്ങളില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍  ദീര്‍ഘകാല ഉറ്റ സഹകരണം സ്ഥാപിക്കാനും പ്രോല്‍സാഹിപ്പിക്കാനും ഉതകുന്നതാണ് ഈ ധാരണാപത്രം. 

മികച്ച പരിസ്ഥിതി സംരക്ഷണം, മികച്ച ആശയവിനിമയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ മെച്ചപ്പെട്ട കൈകാര്യം ചെയ്യല്‍, വന്യജീവി സംരക്ഷണം മുതലായവ സാധ്യമാക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യയും മികച്ച വ്യവഹാരങ്ങളും കൊണ്ടുവരാനാകും എന്നാണ് ധാരണാപത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. 

 ധാരണാപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സഹകരണ മേഖലകള്‍:

1. വായുവിനെയും ജലത്തെയും മലിനമാകുന്നതില്‍ നിന്നു സംരക്ഷിക്കുകയും ശുദ്ധമാക്കുകയും ചെയ്യുക, മണ്ണ് മലിനമാകുന്നതിനു പരിഹാരം തേടുക;

2. ഖരമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌കരണവും മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജോല്‍പ്പാദന സാങ്കേതികവിദ്യയും;

3. ചലനാത്മകമായ സമ്പദ്ഘടന പ്രോല്‍സാഹിപ്പിക്കല്‍,  വനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ കരി കുറഞ്ഞ ഉപയോഗവും സുസ്ഥിരമായ കൈകാര്യം ചെയ്യല്‍;

4. കാലാവസ്ഥാ വ്യതിയാനം;

5. പാരിസ്ഥിതിക,. വന നിരീക്ഷണവും വിവരങ്ങളുടെ കൈകാര്യകര്‍തൃത്വവും;

6. സമുദ്ര, സമുദ്രതീര വിഭവങ്ങളുടെ സംരക്ഷണം;

7.  സമുദ്രങ്ങളിലെയും സമുദ്ര ദ്വീപുകളിലെയും സംയോജിത ജല സംരക്ഷണം

8. സംയുക്തമായി തീരുമാനിക്കുന്ന മറ്റേത് മേഖലകളും.

പശ്ചാത്തലം:

പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഉത്കണ്ഠകള്‍ ഒരു രാജ്യത്തു മാത്രമായി ഒതുങ്ങുന്നില്ല, മറിച്ച്, മുഴുവന്‍ ലോകത്തിനും ഗൗരവമുള്ള വെല്ലുവിളിയാണ്. വിശാലമായ സമുദ്രതീരവും സമ്പന്നമായ ജൈവ വൈവിധ്യവുമുള്ള, ലോകത്തെ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. വായുവിന്റെയും ജലത്തിന്റെയും മലിനീകരണവും വന്യജീവി സംരക്ഷണവുമാണ് ഫിന്‍ലന്‍ഡ് നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്‌നങ്ങള്‍. 1983ല്‍ സ്ഥാപിച്ച പരിസ്ഥിതി മന്ത്രാലയമാണ് ഫിന്‍ലന്‍ഡിന്റെ മുഖ്യ പരിസ്ഥിതി ഏജന്‍സി. രാജ്യത്തിനുള്ളില്‍ നിന്നും സമീപ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യാവസായിക മാലിന്യങ്ങള്‍ ഒരേസമയം രാജ്യത്തിന്റെ വായുവിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തെ ബാധിക്കുന്നു. ജലമലിനീകരണത്തിന്റെയും പ്രകൃതി വിഭവങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യവും നേരിടുന്ന വെല്ലുവിളികളും അത് അഭിമുഖീകരിക്കുന്നു. മലിനജലം കൈകാര്യം ചെയ്യല്‍, ഭീഷണി നേരിടുന്ന വംശങ്ങളുടെ സംരക്ഷണം, വായുവിന്റെയും ജലത്തിന്റെയും സംരക്ഷണം, പ്രകൃതിവിഭവങ്ങളും വര്‍ധിച്ചു വരുന്ന ആവശ്യകത എന്നിവ പോലുള്ള നിരവധി പാരിസ്ഥിതിക വെല്ലുവിളികളാണ് രണ്ടു രാജ്യങ്ങളും അഭിമുഖീകരിക്കുന്നത്. 

ഇരു രാജ്യങ്ങളിലെയും വളരുന്ന പാരിസ്ഥിതിക ഉത്കണ്ഠകള്‍ കണക്കിലെടുത്ത് പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മെച്ചപ്പെട്ട പരിസ്ഥിതി സംരക്ഷണത്തിന് അനുയോജ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മികച്ച വ്യവഹാരങ്ങളും നടപ്പാക്കാനും ഏറ്റവും അടുപ്പത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും കൈകോര്‍ത്തു നീങ്ങാനുമാണ് രണ്ട് രാജ്യങ്ങളും തീരുമാനിച്ചിട്ടുള്ളത്.

PSR/MRD 



(Release ID: 1549338) Visitor Counter : 417