പ്രധാനമന്ത്രിയുടെ ഓഫീസ്‌

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുടിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയും റഷ്യയും കൈമാറിയ കരാറുകള്‍ / ധാരണാപത്രങ്ങള്‍ എന്നിവയുടെ പട്ടിക

प्रविष्टि तिथि: 05 OCT 2018 3:27PM by PIB Thiruvananthpuram

 
1    2019-2023 കാലയളവില്‍ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയവും, റഷ്യയുടെ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള കൂടിയാലോചനകള്‍ക്കായുള്ള പ്രോട്ടോകോള്‍    ശ്രീ. സെര്‍ജി ലാവ്‌റോവ് റഷ്യന്‍ ഫെഡറേഷന്‍ വിദേശകാര്യ മന്ത്രി     ശ്രീമതി സുഷ്മ സ്വരാജ്  വിദേശകാര്യ മന്ത്രി    
2    നിതി ആയോഗും റഷ്യയിലെ സാമ്പത്തിക മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം     ശ്രീ. മാക്‌സിം ഒറേഷ്‌കിന്‍ റഷ്യന്‍ ഫെഡറേഷന്‍ സാമ്പത്തിക വികസന മന്ത്രി    ഡോ. രാജീവ് കുമാര്‍ നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍    
3    ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ)യും, റഷ്യയുടെ ഫെഡറല്‍ സ്‌പെയ്‌സ് ഏജന്‍സിയായ റോസ്‌കോസ്‌മോസുമായി മനുഷ്യരെയും വഹിച്ച് കൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതിയില്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ധാരണാപത്രം     ദിമിത്രി റോഗോസിന്‍ ഡയറക്ടര്‍ റോസ്‌കോസ്‌മോസ്    ശ്രീ. വിജയ് ഗോഖ്‌ലെ വിദേശകാര്യ സെക്രട്ടറി    
4    ഇന്ത്യയുടെയും, റഷ്യയുടെയും റെയില്‍വെകള്‍ തമ്മിലുള്ള സഹകരണത്തിനുള്ള കരാര്‍    ശ്രീ. ഒലേഗ് ബെലോസെറോവ് ജെ.എസ്.സി. റഷ്യന്‍ റെയില്‍വെയുടെ സി.ഇ.ഒ.യും ചെയര്‍മാനും    ശ്രീ. വിജയ് ഗോഖ്‌ലെ വിദേശകാര്യ സെക്രട്ടറി    
5    ആണവ രംഗത്ത്  സഹകരിക്കാവുന്ന മേഖലകളുടെ മുന്‍ഗണന നിശ്ചയിക്കുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള കര്‍മ്മ പദ്ധതി    ശ്രീ. അലക്‌സി ലിഖാചേവ് റോസ്ആറ്റം ഡി.ജി.    ശ്രീ. കെ.എന്‍. വ്യാസ്  ആണവോര്‍ജ്ജ വകുപ്പ് സെക്രട്ടറി    
6    ഗതാഗത വിദ്യാഭ്യാസ രംഗത്തെ സഹകരണം വികസിപ്പിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വെയും റഷ്യന്‍ ഗതാഗത മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം    ശ്രീ. നിക്കോളെ കുതാശേവ് ഇന്ത്യയിലെ റഷ്യന്‍ ഫെഡറേഷന്‍ സ്ഥാനപതി    ശ്രീ. ഡി.ബി. വെങ്കടേശ് വര്‍മ്മ റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി    
7    സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിലെ സഹകരണത്തിന് ഇന്ത്യയുടെ ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷനും (എന്‍.എസ്.ഐ.സി.), റഷ്യയുടെ ചെറുകിട, ഇടത്തരം ബിസിനസ്സ് കോര്‍പ്പറേഷന്‍ (ആര്‍.എസ്.എം.ബി) തമ്മിലുള്ള ധാരണാപത്രം    ശ്രീ. അലക്‌സാണ്ടര്‍ ബ്രേവര്‍മാന്‍ റഷ്യയുടെ ചെറുകിട, ഇടത്തരം ബിസിനസ്സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍     ശ്രീ. ഡി.ബി. വെങ്കടേശ് വര്‍മ്മ റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി    
8    വളം മേഖലയില്‍ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡും, റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍.ഡി.ഐ.എഫ്)., റഷ്യയുടെ ഫോസ് ആഗ്രോയും തമ്മിലുള്ള സഹകരണ കരാര്‍    ശ്രീ. കിറില്‍ ദിമിത്രിയേവ് റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഡയറക്ടര്‍ ജനറല്‍, ശ്രീ. ആന്‍ന്ദ്രേ ഗുര്‍യേവ് സി.ഇ.ഒ. ഫോസ്ആഗ്രോ    ശ്രീ. ഡി.ബി. വെങ്കടേശ് വര്‍മ്മ റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി    
ND   MRD - 761


(रिलीज़ आईडी: 1548874) आगंतुक पटल : 268
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , हिन्दी , Bengali , Gujarati , Tamil , Kannada