മന്ത്രിസഭ

ഉസ്‌ബെക്ക് -ഇന്ത്യ സ്വതന്ത്ര ഔഷധ മേഖല സ്ഥാപിക്കാന്‍ ധാരണാപത്രം

Posted On: 26 SEP 2018 4:16PM by PIB Thiruvananthpuram

 


ഉസ്‌ബെക്കിസ്ഥാനിലെ അന്തിജാന്‍ മേഖലയില്‍ ഉസ്‌ബെക്ക് -ഇന്ത്യ സ്വതന്ത്ര ഔഷധ നിര്‍മ്മാണ മേഖല സ്ഥാപിക്കുന്നതിന് ഇന്ത്യയും, ഉസ്‌ബെക്കിസ്ഥാനും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. അടുത്തമാസം ഒന്നാം തീയതി (2018 ഒക്‌ടോബര്‍ 01) ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ധാരണാപത്രത്തില്‍ ഒപ്പ് വയ്ക്കും.

ഇരു രാജ്യങ്ങളിലെയും ഔഷധ നിര്‍മ്മാണ, ബയോ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖലയിലെ വളര്‍ഷ കണക്കിലെടുത്ത് ഉല്‍പ്പാദനം, നിര്‍മ്മാണം, വ്യാപാരം എന്നീ മേഖലകളില്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഔപചാരിക സംവിധാനം സൃഷ്ടിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിച്ച് വരികയായിരുന്നു. ഉസ്‌ബെക്കിസ്ഥാനിലെ അന്തിജാന്‍ മേഖലയില്‍ ഉസ്‌ബെക്ക് -ഇന്ത്യ സ്വതന്ത്ര ഔഷധ നിര്‍മ്മാണ മേഖല സ്ഥാപിക്കുന്നതിന് അനുയോജ്യമായ ചട്ടക്കൂട് ധാരണാപത്രം സൃഷിടിക്കും. ഇവിടെ ഇന്ത്യന്‍ ഔഷധ കമ്പനികള്‍ക്ക് നിക്ഷേപം ഇറക്കാനും ഇത് വഴിയൊരുക്കും.
ND/MRD 



(Release ID: 1547641) Visitor Counter : 122