പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാക്യോംഗ്‌വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു,  സിക്കിമിലേക്ക് വ്യോമയാന ബന്ധമെത്തി

Posted On: 24 SEP 2018 1:24PM by PIB Thiruvananthpuram

 

സിക്കിമിലെ പാക്യോംഗ്‌വിമാനത്താവളം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിലെ ആദ്യവിമാനത്താവളമാണിത്. രാജ്യത്തെ നൂറാമത്തേതും.

സിക്കിമിനെ സംബന്ധിച്ച് ഏറെ ചരിത്രപരവും രാജ്യത്തിന് ഏറെ പ്രധാനപ്പെട്ടതുമായ ദിനമാണിതെന്ന് തദവസരത്തില്‍ വലിയൊരു പൊതുയോഗത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പാക്യോംഗ്‌വിമാനത്താളം പ്രവര്‍ത്തനക്ഷമമായതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം നൂറുതികച്ചതായി പ്രധാനമന്ത്രി പറഞ്ഞു. വിജയ് ഹസാരെ ട്രോഫിയില്‍സെഞ്ച്വറി നേടുന്ന സിക്കിമില്‍ നിന്നുള്ളആദ്യക്രിക്കറ്റ്താരം നിലേഷ്‌ലാമിചനായിയെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 

പാക്യോംഗ്‌വിമാനത്താവളംസിക്കിമിലേക്കുള്ള ബന്ധപ്പെടല്‍വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാരന് ഈ വിമാനത്താവളം പ്രയോജനപ്പെടുമെന്ന് ഉറപ്പുവരുത്താന്‍ ഇത് ഉഡാന്‍ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൊത്തംവടക്കു കിഴക്കന്‍ മേഖലയില്‍  അടിസ്ഥാന സൗകര്യവും,വൈകാരിക ബന്ധവും വര്‍ദ്ധിപ്പിക്കാന്‍ ഊന്നല്‍ നല്‍കി വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ താന്‍ വ്യക്തിപരമായി നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇതിനു പുറമെ,കേന്ദ്ര മന്ത്രിമാരും മേഖല തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നുണ്ട്, അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഫലംതാഴെത്തട്ടില്‍ദൃശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.വര്‍ദ്ധിച്ച വ്യോമ, റെയില്‍ബന്ധങ്ങള്‍, മെച്ചപ്പെട്ട റോഡുകള്‍, വലിയ പാലങ്ങള്‍ എന്നിവ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തുള്ള 100 വിമാനത്താവളങ്ങളില്‍ 35 എണ്ണം കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളിലാണ് പ്രവര്‍ത്തനക്ഷമമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജൈവകൃഷിയില്‍സിക്കിംകൈവരിച്ച പുരോഗതി പ്രധാനമന്ത്രി പരാമര്‍ശിച്ചു. 'വടക്കു കിഴക്കന്‍ മേഖലക്കായിജൈവ മൂല്യവികസന ദൗത്യത്തിന്'കേന്ദ്ര ഗവണ്‍മെന്റ്തുടക്കം കുറിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
AM/MRD 



(Release ID: 1547099) Visitor Counter : 93