പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിയമിതനായി

Posted On: 13 SEP 2018 7:18PM by PIB Thiruvananthpuram

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി നിയമിച്ചു. അദ്ദേഹം നിലവിലുള്ള ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നതോടെ 2018 ഒക്ടോബര്‍ മൂന്നിനു ചുമതലയേല്‍ക്കും.
1954 നവംബര്‍ 18നു ജനിച്ച ജസ്റ്റിസ് ഗൊഗോയ്, 1978ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ഭരണഘടനാ വിഷയങ്ങള്‍, നികുതി വിഷയങ്ങള്‍, കമ്പനി വിഷയങ്ങള്‍ എന്നിവയില്‍ ഗോഹട്ടി ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 2001 ഫെബ്രുവരി 28ന് അദ്ദേഹം ഗോഹട്ടി ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2010 സെപ്റ്റംബര്‍ ഒന്‍പതിന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റപ്പെട്ടു. 2011 ഫെബ്രുവരി 12ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2012 ഏപ്രില്‍ 23നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്.



(Release ID: 1546104) Visitor Counter : 108