മന്ത്രിസഭ

2014 ലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി)  നിയമംഭേദഗതി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി

Posted On: 12 SEP 2018 4:22PM by PIB Thiruvananthpuram

2014 ലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി) നിയമംഭേദഗതിചെയ്യുന്നതിന് പാര്‍ലമെന്റില്‍ ബില്ല്‌കൊണ്ട് വരാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗംതീരുമാനിച്ചു. ആന്ധ്രാ പ്രദേശിലെഅമരാവതി / വിജയവാഡ, മധ്യപ്രദേശിലെഭോപ്പാല്‍, അസമിലെജോര്‍ഹട്ട്, ഹരിയാനയിലെകുരുക്ഷേത്ര എന്നിവിടങ്ങളിലെ നാല് പുതിയ എന്‍.ഐ.ഡി.കളെ2014 ലെ എന്‍.ഐ.ഡി. നിയത്തിന്‍ കീഴില്‍കൊണ്ട്‌വരാനും, അവയെ അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഡിസൈനിന് തത്തുല്യംദേശീയ പ്രാധാന്യമുള്ളസ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിനും വ്യവസ്ഥചെയ്യുന്നതാണ്‌ഭേദഗതി. കൂടാതെ എന്‍.ഐ.ഡി. വിജയവാഡയെ, എന്‍.ഐ.ഡി. അമരാവതിഎന്നും പ്രിന്‍സിപ്പല്‍ ഡിസൈനര്‍ തസ്തികയെ പ്രൊഫസറുടേതിന് സമാനമാക്കാനും ഭേദഗതിയില്‍വ്യവസ്ഥകള്‍ഉണ്ടായിരിക്കും.

രാജ്യത്തിന്റെവിവിധ പ്രദേശങ്ങളില്‍ദേശീയ പ്രാധാന്യമുള്ളസ്ഥാപനങ്ങളായി പുതിയ എന്‍.ഐ.ഡി. കള്‍ സ്ഥാപിക്കപ്പെടുന്നത് ഡിസൈന്‍ രംഗത്ത്‌വളരെഉയര്‍ന്ന നൈപുണ്യമുള്ള മനുഷ്യവിഭവശേഷി സൃഷ്ടിക്കാന്‍ സഹായിക്കും. ഒപ്പംകരകൗശലമേഖല, കൈത്തറി, ഗ്രാമീണസാങ്കേതികവിദ്യ, ചെറുകിട-ഇടത്തരം-വന്‍കിട സംരംഭങ്ങള്‍ എന്നിവയ്ക്കായിതുടര്‍ച്ചയായഡിസൈനുകള്‍സൃഷ്ടിക്കുന്നതിലൂടെ പ്രത്യക്ഷവും പരോക്ഷവുമായതൊഴിലവസരങ്ങളുംഇതുവഴിരൂപം കൊള്ളും. 
ND/MRD 



(Release ID: 1545959) Visitor Counter : 113