മന്ത്രിസഭ
ഇന്ത്യ, സൗത്ത് ആഫ്രിക്ക സംയുക്ത തപാല്‍ സ്റ്റാമ്പ്
Posted On:
09 AUG 2018 5:02PM by PIB Thiruvananthpuram
ഇന്ത്യയും, ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 20 വര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്തം എന്ന വിഷയത്തില്‍ ഇരുരാജ്യങ്ങളും സംയുക്തമായി തപാല്‍ സ്റ്റാമ്പ് പുറപ്പെടുവിച്ചതിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
ഇക്കൊല്ലം ജൂണ്‍ മാസത്തിലാണ് സംയുക്ത തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. ഇന്ത്യയുടെ ദീന്‍ ദയാല്‍ ഉപാദ്ധ്യയയുടെയും, ദക്ഷിണാഫ്രിക്കയുടെ റെജിനാള്‍ഡ് ടാമ്പോയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തവയാണ് സ്റ്റാമ്പുകള്‍. ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ 2018 മേയില്‍ ഒപ്പ് വച്ചിട്ടുണ്ട്.
ND MRD - 649
***
(Release ID: 1542539)
Visitor Counter : 94