മന്ത്രിസഭ

പാരമ്പേത്യര ഹൈഡ്രോ കാര്‍ബണുകളുടെ പര്യവേക്ഷണത്തിനും ചൂഷണത്തിനുമുള്ള നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 01 AUG 2018 6:10PM by PIB Thiruvananthpuram

ഷെയില്‍ ഓയില്‍/ വാതകം, കോള്‍ ബെഡ് മീഥൈന്‍ (സി.ബി.എം) തുടങ്ങിയ പാരമ്പര്യേതര ഹൈഡ്രോ കാര്‍ബണുകളുടെ പര്യവേക്ഷണത്തിനും ചൂഷണത്തിനും അനുമതി നല്‍കുന്ന നയത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിലവിലെ ഭൂവിസ്തൃതിയില്‍ പാരമ്പര്യേതര ഹൈഡ്രോ കാര്‍ബണുകളുടെ മേഖല തുറക്കുന്നതിനായി നിലവിലെ കരാറുകാര്‍ക്ക് ലൈസന്‍സ്/പാട്ടഭൂമിയില്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലുള്ള ഉല്‍പ്പാദന പങ്കാളിത്ത കരാറുകള്‍(പി.എസ്.സി.), സി.ബി.എം കരാറുകള്‍ എന്നിവ പ്രകാരമായിരിക്കും ഇത് നടപ്പാക്കുക.

ഗുണഫലങ്ങള്‍:

-നിലവിലെ കരാര്‍ പ്രദേശങ്ങളിലെ ഹൈഡ്രോകാര്‍ബണ്‍ സമ്പന്നമായ പ്രദേശങ്ങളെ തിരിച്ചറിയുന്നതിന് ഈ നയം സഹായിക്കും. അല്ലെങ്കില്‍ ഇവ പര്യവേക്ഷണം നടത്താതെയും ഉപയോഗപ്പെടുത്താതെയും തന്നെ കിടക്കും.

-ഈ നയം നടപ്പാക്കുന്നതോടെ പര്യവേഷണത്തിനും ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്കുമായി പുതിയ നിക്ഷേപങ്ങള്‍ വരും. പുതിയ ഹൈഡ്രോ കാര്‍ബണുകള്‍ കണ്ടെത്തുന്നതിനുള്ള സാദ്ധ്യതയുമുണ്ട്. അതിലൂടെ ആഭ്യന്തര ഉല്‍പ്പാദന വര്‍ദ്ധനവും പ്രതീക്ഷിക്കുന്നു.

-അധിക ഹൈഡ്രോ കാര്‍ബണ്‍ വിഭവങ്ങളുടെ പര്യവേക്ഷണവും ചൂഷണവും പുതിയ നിക്ഷേപങ്ങള്‍ക്ക് പ്രേരണയാകുമെന്നു പ്രതീക്ഷിക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, അധിക തൊഴിലവസരം സൃഷ്ടിക്കല്‍ എന്നിവയുടെ ഗതിക്ക് വേഗം കൂട്ടും. അതിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും.

-നവീനവും നൂതനാശയപരവും ഏറ്റവും ആധുനികവുമായ സാങ്കേതികവിദ്യയുടെ വരവിന് ഇത് കാരണമാകും. പാരമ്പര്യേതര ഹൈഡ്രോ കാര്‍ബണുകളുടെ ചൂഷണത്തിന് നവീന സാങ്കേതികവിദ്യാ സഹകരണത്തിനും ഇത് പ്രേരിപ്പിക്കും.

പശ്ചാത്തലം:

നിലവിലെ പി.എസ്.സികളുടെ കരാര്‍ യുഗത്തില്‍, പാട്ടം/ലൈസന്‍സ് എന്നിവ നല്‍കിക്കഴിഞ്ഞ ഭൂമിയില്‍നിന്നും കരാറുകാരെ സി.ബി.എമ്മോ അതുപോലെ മറ്റ് പാരമ്പര്യേതര ഹൈഡ്രോ കാര്‍ബണുകളുടെയോ പര്യവേക്ഷണമോ ചൂഷണമോ അനുവദിച്ചിരുില്ല. അതുപോലെ സി.ബി.എം. കരാറുകാരെ സി.ബി.എം. അല്ലാതെ മറ്റൊരു ഹൈഡ്രോ കാര്‍ബണും ചൂഷണം ചെയ്യാനും അനുവദിച്ചിരുന്നില്ല.

പി.എസ്.സികള്‍ സി.ബി.എം. ബ്ലോക്കുകള്‍ ദേശീയ എണ്ണ കമ്പനികള്‍ എന്നിവര്‍ വിവിധ കരാറുകള്‍ വഴി കൈവശം വച്ചിരിക്കുന്ന ഭൂവിസ്തൃതി നാമനിര്‍ദ്ദേശഭരണത്തില്‍ ഇന്ത്യയുടെ അവസാദശിലാതടത്തിന്റെ സവിശേഷഭാഗമായി മാറും.

പ്രാഥമികപഠനപ്രകാരം വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അഞ്ച് എക്കല്‍പാളികളില്‍ ‘ചില സ്ഥലങ്ങളില്‍’ ഷെയില്‍ ഗ്യാസ് വിഭവങ്ങള്‍ ഏകദേശം 100-200 ടി.സി.എഫ് വ്യാപ്തിയിലാണ്.

പൂര്‍ണവളര്‍ച്ചയെത്തിയ ജൈവസമ്പന്നമായ ഷെയില്‍ നിലനില്‍ക്കുന്ന കാമ്പേ, കൃഷ്ണാ-ഗോദാവരി (കെ.ജി), കാവേരി എന്നീ തടങ്ങളില്‍ ഷെയില്‍ ഓയില്‍/വാതകത്തിന്റെ സാന്നിദ്ധ്യത്തിന്റെ ഏറ്റവും ശക്തമായ സാധ്യതയാണുള്ളത്. പ്രീ ന്യൂ എക്‌പ്ലോറേഷന്‍ ലൈസന്‍സിംഗ് പോളിസി (നെല്‍പ്പ്) ഭരണത്തിലുള്ള പി.എസ്.സിയുടെ കീഴിലുള്ള 72,027 ചതുരശ്ര കിലോമീറ്ററും സി.ബി.എം കരാറിന്റെ കീഴിലുള്ള 5269 ചതുരശ്ര കിലോമീറ്റര്‍ മേഖലയും പാരമ്പര്യ-പാരമ്പര്യേതര ഹൈഡ്രോ കാര്‍ബണുകളുടെ പര്യവേക്ഷഷണത്തിനും ചൂഷണത്തിനും വേഗത കൂട്ടാനായി തുറന്നുകൊടുക്കുകയാണ്. ഈ നയത്തിന്റെ അംഗീകാരത്തോടെ ‘ ഏക ഹൈഡ്രോ കാര്‍ബണ്‍ വിഭവ മാതൃകയില്‍ നിന്നും ‘സാര്‍വത്രിക ലൈസന്‍സിംഗ് നയ’ത്തിലേക്ക് മാറും. അത് നിലവില്‍ ഹൈഡ്രോ കാര്‍ബണ്‍ പര്യവേക്ഷണത്തിനും ലൈസന്‍സിംഗ് നയത്തിനും (ഹെല്‍പ്പ്) ബാധകമാകും. സ്മാള്‍ ഫീല്‍ഡ് നയം (ഡി.എസ്.എഫ്) കണ്ടെത്താനും ഇത് സഹായിക്കും.

പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് പെട്രോളിയം ലാഭത്തിന്റെ/ഉല്‍പ്പാദനതല പേയ്‌മെന്റിന്റെ (പി.എല്‍.പി) 10% അധികവും സി.ബി.എം കരാറില്‍ നിലവിലെ പെട്രോളിയം ലാഭത്തിന്റെ/പി.എല്‍.പി ഗവമെന്റുമായി പങ്കുവയ്ക്കണം.

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബ്ലോക്കുകളില്‍, എന്‍.ഒ.സികളെ പാരമ്പേര്യതര ഹൈഡ്രോ കാര്‍ബണുകളുടെ പര്യവേക്ഷണം നടത്തുന്നതിനും ചൂഷണംചെയ്യുന്നതിനും പര്യവേക്ഷണ/പാട്ട ലൈസന്‍സിന്റെ നിലവിലെ സാമ്പത്തിക കരാര്‍ വ്യവസ്ഥകള്‍ പ്രകാരം അനുവദിക്കും.(Release ID: 1541463) Visitor Counter : 157