മന്ത്രിസഭ

ഔഷധ ഉല്‍പ്പന്നങ്ങള്‍, ഔഷധ വസ്തുക്കള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധന നിയന്ത്രണ പ്രവര്‍ത്തനം എന്നീ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ ഏര്‍പ്പെട്ട ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 18 JUL 2018 5:36PM by PIB Thiruvananthpuram

ഇന്ത്യയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷ(സി.ഡി.എസ്.സി.ഒ)നും ഇന്തോനേഷ്യയിലെ നാഷണല്‍ ഏജന്‍സി ഫോര്‍ ഡ്രഗ്‌സ് ആന്റ് ഫുഡ് കണ്‍ട്രോള്‍ (ബി.പി.ഒ.എം) തമ്മിലുള്ളതും ഔഷധ ഉല്‍പ്പന്നങ്ങള്‍, ഔഷധ വസ്തുക്കള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധന നിയന്ത്രണ പ്രവര്‍ത്തനം എന്നീ മേഖലകളിലെ സഹകരണത്തിന് ഉദ്ദേശിച്ചുള്ളതുമായ ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ജക്കാര്‍ത്തയില്‍ വച്ച് 2018 മേയ് 29നാണ് ധാരണാപത്രം ഒപ്പിട്ടത്.
രണ്ടു രാജ്യങ്ങളുടെയും നിയന്ത്രണാവശ്യങ്ങള്‍ മനസിലാക്കുന്നതിനും അതിലൂടെ ഇരു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്നതിനുമുള്ള മികച്ച അറിവ് ഈ ധാരണാപത്രത്തിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഔഷധകയറ്റുമതിക്കും ഇത് സൗകര്യമൊരുക്കും.
സമത്വം, പാരസ്പര്യം, ഇരു വിഭാഗത്തിനും നേട്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ ഔഷധ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അറിവുകളും സഹകരണവും കൈമാറുന്നതിന് അനുഗുണമാകുന്ന തരത്തിലുള്ള ഒരു ചട്ടക്കൂട് ഇതിലൂടെയുണ്ടാകും. അതോടൊപ്പം രണ്ടു രാജ്യങ്ങളിലെയൂം നിയന്ത്രണ അതോറിറ്റികള്‍ക്കു പരസ്പരം മനസ്സിലാക്കാനും ഇതു സഹായിക്കും.
പശ്ചാത്തലം
ആരോഗ്യസേവന ഡയറക്ടര്‍ ജനറല്‍ ഓഫീസിന്റെ കീഴിലുള്ള ഓഫീസാണ് സി.ഡി.എസ്.സി.ഒ. ഇത് ആരോഗ്യ കുടുംബക്ഷേമ വകുപ്പുമായി സംയോജിപ്പിച്ചിട്ടുള്ള ഓഫീസും മരുന്നുകള്‍, വൈദ്യോപകരണങ്ങള്‍, സൗന്ദര്യവര്‍ധകവസ്തുക്കള്‍ എന്നിവയുടെ ദേശീയ നിയന്ത്രണ അതോറിറ്റിയുമാണ്. ബി.പി.ഒ.എം ഇന്തോനേഷ്യയില്‍ ഈ ഉല്‍പ്പന്നങ്ങളെ നിയന്ത്രിക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ 1961ലെ നിയമത്തിലെ 12-ാം ചട്ടപ്രകാരം (ബിസിനസുകളുടെ കൈമാറ്റം) സി.ഡി.എസ്.സി.ഒ(ഇന്ത്യ)ഉം ബി.പി.ഒ.എം(ഇന്തോനേഷ്യ)യും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 
 



(Release ID: 1539418) Visitor Counter : 98