മന്ത്രിസഭ

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നതിന് മന്ത്രിസഭയുടെ അനുമതി

Posted On: 18 JUL 2018 5:42PM by PIB Thiruvananthpuram

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തടവുകാര്‍ക്ക്  മാപ്പ് നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
    മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തേിന്റെ ഭാഗമായി മൂന്നു ഘട്ടങ്ങളിലായി താഴെപ്പറയുന്ന വിഭാഗത്തിലുള്ള തടവുകാരെയായിരിക്കും മാപ്പിന് പരിഗണിക്കുക. ആദ്യഘട്ടത്തില്‍ തടവുകാരെ 2018 ഒക്‌ടോബര്‍ 2ന് (മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികം) മോചിതരാക്കും. രണ്ടാം ഘട്ടമായി 2019 ഏപ്രില്‍ 10നായിരിക്കും (ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ വാര്‍ഷികം) തടവുകാരെ മോചിപ്പിക്കുക. മൂന്നാം ഘട്ടമായി 2019 ഒക്‌ടോബര്‍ 2ന് (മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികം) തടവുകാരെ മോചിപ്പിക്കും.
    എ) യഥാര്‍ഥ ശിക്ഷയുടെ 50% പൂര്‍ത്തിയാക്കിയ 55 വയസോ അതിന് മുകളിലോ പ്രായമുള്ള വനിതകള്‍.
ബി) യഥാര്‍ത്ഥ ശിക്ഷയുടെ 50% പൂര്‍ത്തിയാക്കിയ 55 വയസോ അതിന് മുകളിലോ പ്രായമുള്ള ഭിന്നലിംഗത്തില്‍പ്പെട്ട കുറ്റവാളികള്‍.
സി) യഥാര്‍ത്ഥ ശിക്ഷയുടെ 50% പൂര്‍ത്തിയാക്കിയ 60 വയസോ അതിന് മുകളിലോ പ്രായമുള്ള പുരുഷ കുറ്റവാളികള്‍.
ഡി) യഥാര്‍ത്ഥ ശിക്ഷയുടെ 50% പൂര്‍ത്തിയാക്കിയ 70% വൈകല്യമുള്ള ഭിന്നശേഷിക്കാരായ കുറ്റവാളികള്‍.
ഇ) മാരകമായ രോഗത്തിന് അടിമകളായിട്ടുള്ള കുറ്റവാളികള്‍.
എഫ്) തങ്ങളുടെ യഥാര്‍ത്ഥ ശിക്ഷാകാലാവധിയുടെ മൂന്നില്‍ രണ്ട് (66%) പൂര്‍ത്തിയാക്കിയ തടവുകാര്‍.
    മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടതോ  മരണശിക്ഷ ജീവപര്യന്തമായി കുറവുചെയ്യപ്പെട്ടതോ ആയ തടവുകാര്‍ക്ക് മാപ്പ് നല്‍കില്ല. ഗുരുതരവും നിന്ദ്യവുമായ കുറ്റങ്ങളായ സ്ത്രീധനത്തിനുവേണ്ടിയുള്ള കൊലപാതകം, ബലാത്സംഗം, മനുഷ്യക്കടത്ത്, അതുപോലെ പോട്ട, യു.എ.പി.എ, ടാഡ, എഫ്.ഐസി.എന്‍. പോസ്‌കോ നിയമം, കള്ളപ്പണം വെളുപ്പിക്കല്‍, ഫെമ, എന്‍.ഡി.പി.എസ്, അഴിമതി നിരോധന നിയമം തുടങ്ങിയവയില്‍ ഉള്‍പ്പെട്ടിട്ടുുള്ളവര്‍ക്കും പ്രത്യേക മാപ്പ് നല്‍കില്ല.
യോഗ്യരായ തടവുകാരുടെ കേസുകളില്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കും. ഈ കേസുകള്‍ പരിശോധിക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോടും കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണസംവിധാനങ്ങളോടും നിര്‍ദ്ദേശിക്കും. ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശം ഭരണഘടനയുടെ അനുച്ഛേദം 161 അനുസരിച്ച് പരിഗണനയ്ക്കായി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. അത് അംഗീകരിച്ചശേഷം 2018 ഒക്‌ടോബര്‍ 2, 2019 ഏപ്രില്‍ 10, 2019 ഒക്‌ടോബര്‍ 2 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി തടവുകാരെ മോചിപ്പിക്കും.

പശ്ചാത്തലം
    മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം സവിശേഷമായ ഒരു അവസരമാണ്. ഈ അവസരത്തില്‍ തടവുകാര്‍ക്ക് പ്രത്യേക മാപ്പ് നല്‍കുത് ഏറ്റവും ഉചിതവും യോഗ്യവുമായ നടപടിയാണ്. ഇത് രാഷ്ട്രപിതാവ് നിലകൊണ്ട മാനുഷികമൂല്യങ്ങള്‍ക്ക് നല്‍കു ഒരു ശ്രദ്ധാജ്ഞലികൂടിയാണ്.



(Release ID: 1539413) Visitor Counter : 85