പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നാളെ രാജസ്ഥാന്‍ സന്ദര്‍ശിക്കും

Posted On: 06 JUL 2018 4:04PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ജൂലൈ 7) രാജസ്ഥാനിലെ ജയ്പൂര്‍ സന്ദര്‍ശിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെയും, രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെയും വിവിധ പദ്ധതികളുടെ 12 ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുന്ന ഒരു ദൃശ്യ- ശ്രവ്യ ആവിഷ്‌ക്കാരം ജയ്പൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി വീക്ഷിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെ പരിപാടി നിയന്ത്രിക്കും.

താഴെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാണ് അവതരണത്തില്‍ പങ്കെടുക്കുക :
·    പ്രധാനമന്ത്രി ഉജ്ജ്വല യോജന
·    പ്രധാനമന്ത്രി മുദ്രാ യോജന
·    പ്രധാനമന്ത്രി പാര്‍പ്പിട യോജന
·    സ്‌കില്‍ ഇന്ത്യ
·    രാഷ്ട്രീയ ശിശു ആരോഗ്യ പരിപാടി
·    മുഖ്യമന്ത്രി രാജശ്രീ യോജന
·    ഭാമാഷാ സ്വാസ്ത്യ ബീമാ യോജന
·    മുഖ്യമന്ത്രി ജല്‍ സ്വാവലംബന്‍ അഭിയാന്‍
·    ശ്രമിക് കല്യാണ്‍ കാര്‍ഡ്
·    മുഖ്യമന്ത്രി പലന്‍ഹര്‍ യോജന
·    ഛാത്രാ സ്‌കൂട്ടി വിതരണ്‍ യോജന
·    ദീന്‍ ദയാല്‍ ഉപാദ്ധ്യായ വരിഷ്ട് നാഗരിക് തീര്‍ത്ഥയാത്രാ യോജന.

മൊത്തം 2,100 കോടി രൂപ ചെലവ് വരുന്ന 13 നഗര അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ :
·    ഉദയ്പൂര്‍ നഗരത്തിനായുള്ള സംയോജിത അടിസ്ഥാന സൗകര്യ പാക്കേജ്.
·    അജ്മീറിനുള്ള എലവേറ്റഡ് റോഡ് പദ്ധതി.
·    അജ്മീര്‍, ഭീല്‍വാഡ, ബിക്കാനീര്‍, ഹനുമാന്‍ഗഢ്, സിക്കര്‍, മൗണ്ട് അബു എന്നിവിടങ്ങളിലെ ജലവിതരണ, അഴുക്ക് ചാല്‍ പദ്ധതികള്‍
·    ധോല്‍പൂര്‍, നഗൗര്‍, ആല്‍വാര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലെ എസ്.റ്റി.പി. യുടെ നിലവാരം ഉയര്‍ത്തല്‍.
·    ബുണ്ടി, അജ്മീര്‍, ബിക്കാനീര്‍ എന്നീ ജില്ലകളില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (നഗര) കീഴിലുള്ള പദ്ധതികള്‍.
·    ദസറാ മൈതാന്‍ രണ്ടാം ഘട്ടം, കോട്ട.

പ്രധാനമന്ത്രി ഒരു പൊതുയോഗത്തെയും അഭിസംബോധന ചെയ്യും.

ND/MRD 




(Release ID: 1538121) Visitor Counter : 90