മന്ത്രിസഭ

സഫായ് കര്‍മ്മചാരികള്‍ക്കായുള്ള ദേശീയ കമ്മീഷനില്‍ ഉപാദ്ധ്യക്ഷന്റെയും, അംഗത്തിന്റെയും ഓരോ തസ്തികകള്‍ സൃഷ്ടിക്കും

Posted On: 04 JUL 2018 2:26PM by PIB Thiruvananthpuram

ശുചീകരണ തൊഴിലാളികള്‍ക്കായുള്ള ദേശീയ കമ്മീഷനില്‍ ഉപാദ്ധ്യക്ഷന്റെയും, അംഗത്തിന്റെയും ഓരോ തസ്തികകള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

    കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ശുചീകരണ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള ലക്ഷ്യം കൈവരിക്കുന്നതിനാണ് ഈ തീരുമാനം.
പശ്ചാത്തലം
    ശുചീകരണ തൊഴിലാളികള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ശുചീകരണ തൊഴിലാളികളുടെയും, തോട്ടിപ്പണിക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ശുചീകരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളിലും, അവസരങ്ങളിലുമുള്ള അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പുറമേ തോട്ടിപ്പണിക്കാരുടെ സമയബന്ധിത പുനരധിവാസം ഉറപ്പാക്കേണ്ട സുപ്രധാന പങ്കും ശുചീകരണ തൊഴിലാളികള്‍ക്കായുള്ള ദേശീയ കമ്മീഷനുണ്ട്. 2013 ലെ തോട്ടിപ്പണി നിരോധന പുനരധിവാസ നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം താഴെപ്പറയുന്ന ചുമതലകള്‍ കമ്മീഷനുണ്ട്:

1.    നിയമത്തിന്റെ നടപ്പാക്കല്‍ നിരീക്ഷിക്കല്‍
2.    ഈ നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കല്‍
3.    നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഉപദേശം നല്‍കല്‍.
ND  MRD – 548
***



(Release ID: 1537821) Visitor Counter : 73