പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നാളെ ഛത്തീസ്ഗഢ് സന്ദര്‍ശിക്കും
പോസ്റ്റഡ് ഓണ്‍:
13 JUN 2018 11:43AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (ജൂണ്‍ 14, 2018) ഛത്തീസ്ഗഢ് സന്ദര്‍ശിക്കും.
വിപുലീകരിച്ച ഭിലായ് സ്റ്റീല്‍ പ്ലാന്റ് പ്രധാനമന്ത്രി ഭിലായില്‍ രാഷ്ട്രത്തിനായി സമര്‍പ്പിക്കും. ഉല്‍പ്പാദനം, ഗുണനിലവാരം, മത്സരക്ഷമത, ഊര്‍ജ്ജക്ഷമത പരിസ്ഥിതി സംരക്ഷണം എന്നിവ മെച്ചപ്പെടുത്താനുള്ള നൂതന സാങ്കേതികവിദ്യകള്‍ യന്ത്രോപകരണങ്ങളില്‍ സ്ഥാപിക്കുന്നത് നവീകരണത്തില്‍ ഉള്‍പ്പെടും.
അതേ ചടങ്ങില്‍ വച്ച്, ഐ.ഐ.റ്റി. ഭിലായിയുടെ സ്ഥിരം ക്യാമ്പസിന് പ്രധാനമന്ത്രി തറക്കല്ലിടും. ഭാരത്‌നെറ്റ് രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഫലകവും അദ്ദേഹം അനാവരണം ചെയ്യും. ഭൂഗര്‍ഭ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വഴി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഭാരത്‌നെറ്റ് പദ്ധതി.
ജഗദല്‍പൂരിനും റായ്പൂരിനും ഇടയ്ക്കുള്ള വ്യോമ സര്‍വ്വീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ പദ്ധതികള്‍ക്ക് കീഴിലെ ഗുണഭോക്താക്കള്‍ക്കുള്ള ലാപ്പ്‌ടോപ്പുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ചെക്കുകള്‍ മുതലായവ അദ്ദേഹം വിതരണം ചെയ്യും. ഒരു പൊതുയോഗത്തെയും ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
ഭിലായിലേയ്ക്ക് വരുന്നതിന് മുമ്പ് നവ റായ്പൂര്‍ സ്മാര്‍ട്ട് സിറ്റി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നഗരത്തിനായുള്ള ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും.
ND MRD – 483
***
( റിലീസ് ഐ.ഡി: 1535458)
സന്ദര്‍ശക കൗണ്ടര്‍ : 84