മന്ത്രിസഭ

ക്ഷയിച്ചതും നഷ്ടമുണ്ടാക്കുന്നതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ നീക്കം ചെയ്യുന്നതിനും അവ സമയബന്ധിതമായി പൂട്ടുന്നതിനുമുള്ള മര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭയുടെ അനുമതി

Posted On: 06 JUN 2018 3:13PM by PIB Thiruvananthpuram

 


ക്ഷയിച്ചതും നഷ്ടമുണ്ടാക്കുന്നതുമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ (സി.പി.എസ്.ഇ)സമയബന്ധിതമായി പൂട്ടുന്നതിനും അവയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ നീക്കുന്നതിനുമുള്ള കേന്ദ്ര പൊതുമേഖല വകുപ്പിന്റെ (ഡി.പി.ഇ) മര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ക്ഷയിച്ചതും നഷ്ടമുണ്ടാക്കുന്നതുമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടുന്നതിനുള്ള പദ്ധതികള്‍ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് ഈ പരിഷ്‌ക്കരിച്ച മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് കഴിയും. 2016ല്‍ ഡി.പി.ഇ പ്രസിദ്ധീകരിച്ചിരുന്ന മര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ക്ക് പകരമായിരിക്കും ഇത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടുന്നതിനുള്ള നിരവധി പ്രക്രിയകള്‍ വേഗത്തിലാക്കാന്‍ ഈ വിശാലമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് കഴിയും. ഈ പ്രക്രിയയില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഉത്തരവാദിത്വങ്ങള്‍ നിശ്ചയിച്ച് നല്‍കി അടച്ചുപൂട്ടല്‍ നടപടി അനന്തമായ നീളുന്നതിന് തടയിടുന്ന വളരെ സുപ്രധാനമായ ഒരു നാഴികകല്ലാണ് ഈ മാര്‍ഗ്ഗരേഖകള്‍. പൂട്ടേണ്ട സി.പി.എസ്.ഇകളുടെ പൂട്ടല്‍ നിര്‍ദ്ദേശങ്ങള്‍ തയാറാക്കുക, സമയബന്ധിതമായി ഈ സി.പി.എസ്.ഇകളുടെ അടച്ചുപൂട്ടല്‍ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാവര ജംഗമ സ്വത്തുകള്‍ മാറ്റുന്നതിന് നിയമപരമായതും അല്ലാത്തതുമായ ബാദ്ധ്യതകള്‍ പരിഹരിക്കുക എന്നീ മുന്‍കൂര്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം ഭരണമന്ത്രാലയം/വകുപ്പ്, സി.പി.എസ്.ഇകള്‍ എന്നിവയ്ക്ക് നല്‍കുന്നു.

അടച്ചുപൂട്ടുന്ന സി.പി.എസി.ഇകളുടെ ഭൂമി പാര്‍പ്പിട നഗരകാര്യ മന്ത്രാലയന്റെ പ്രസക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ചെലവ് കുറഞ്ഞ പാര്‍പ്പിടങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ആദ്യ പരിഗണന നല്‍കണമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തിലെ വ്യവസ്ഥ. ഈ പൊതുമേഖലസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനായി അവരുടെ ശമ്പളം പരിഗണിക്കാതെ എല്ലാ തൊഴിലാളികള്‍ക്കും 2007ലെ ദേശീയ ശമ്പള സ്‌കെയിലിന്റെ അടിസ്ഥാനത്തില്‍ വി.ആര്‍.എസ് നല്‍കുന്നതിനുള്ള ഒരു ഏകീകൃതനയവും രൂപീകരിച്ചിട്ടുണ്ട്.

ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ക്ഷയിച്ചതും/നഷ്ടമുണ്ടാക്കുന്നതുമായ എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

1) അനുമതി/ അടച്ചുപൂട്ടുന്നതിനുള്ള താത്വികമായ അനുമതി ഭരണമന്ത്രാലയം/ വകുപ്പ് എന്നിവ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികാര്യ സമിതി / മന്ത്രിസഭ അല്ലെങ്കില്‍

2) സി.പി.എസ്.ഇ അടച്ചുപൂട്ടുന്നതിന് ഭരണമന്ത്രാലയം/വകുപ്പ് തീരുമാനിച്ചശേഷം  ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി തേടുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക.
ചെലവ് കുറഞ്ഞ ഭവനങ്ങളുടെ മുന്‍ഗണന നല്‍കിയതിലൂടെ ക്ഷയിച്ച/ നഷ്ടത്തിലുള്ള പൊതുമേഖലസ്ഥാപനങ്ങളുടെ ഭൂമി ഗവണ്‍മെന്റിന്റെ പ്രമുഖ പദ്ധതിയായ  പാര്‍പ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ ചെലവ് കുറഞ്ഞ പാര്‍പ്പിട പദ്ധതികള്‍ക്ക് ലഭിക്കും.
RS/MRD 



(Release ID: 1534726) Visitor Counter : 65