മന്ത്രിസഭ

ഇലക്ടറല്‍ മാനേജ്‌മെന്റ്: ഇന്ത്യാ സൂരിനാം ധാരണാ പത്രം

Posted On: 16 MAY 2018 3:45PM by PIB Thiruvananthpuram

ഇലക്ടറല്‍ മാനേജ്‌മെന്റ് തലത്തിലും ഭരണതലത്തിലും സഹകരണത്തിന് ഇന്ത്യയും സൂരിനാമുമായുള്ള ധാരണാ പത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സാങ്കേതികവും, സംഘടനാപരവുമായ വികസനത്തിലുള്ള അനുഭവസമ്പത്തും, അറിവ് കൈമാറ്റം, വിവര കൈമാറ്റം, ഘടനപരമായ ശാക്തീകരണം, ശേഷീവികസനം, വ്യക്തിത്വ പരിശീലനം,  നിരന്തര കൂടിയാലോചനകള്‍ എന്നിവയക്കുള്ള സഹകരണവും ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നു.
ഇലക്ടറല്‍ മാനേജ്‌മെന്റ് തലത്തിലും ഭരണതലത്തിലും ഉഭയകക്ഷി സഹകരണം, സാങ്കേതിക സഹായ നിര്‍മ്മാണം, സൂരിനാമിനുവേണ്ടിയുള്ള ശേഷീപിന്തുണ എന്നിവയാണ്  ധാരണാപത്രം പ്രോത്സാഹിപ്പിക്കുക.
GK  MRD –390
***



(Release ID: 1532515) Visitor Counter : 57