മന്ത്രിസഭ

മനുഷ്യ ഉപയോഗത്തിനുള്ള ആരോഗ്യ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം  സംബന്ധിച്ച് ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ സഹകരണത്തിന് ധാരണ

Posted On: 25 APR 2018 1:14PM by PIB Thiruvananthpuram

 

മനുഷ്യ ഉപയോഗത്തിനുള്ള ആരോഗ്യ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് ബ്രിക്‌സ് രാജ്യങ്ങളിലെ ഔഷധ നിയന്ത്രണ ഏജന്‍സികള്‍ തമ്മില്‍ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പ് വയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 

നിയന്ത്രണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ കുറിച്ച് രാജ്യങ്ങള്‍ പരസ്പരം മനസ്സിലാക്കാനും ബ്രിക്‌സ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഔഷധ കയറ്റുമതി വര്‍ധിപ്പിക്കാനും ഈ ധാരണാപത്രം വഴിയൊരുക്കും.
ND/MRD 



(Release ID: 1530333) Visitor Counter : 60