രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഗുരു തേജ് ബഹാദൂര്‍ ജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സന്ദേശം

പോസ്റ്റഡ് ഓണ്‍: 23 NOV 2026 6:42PM by PIB Thiruvananthpuram

ഗുരു തേജ് ബഹാദൂര്‍ ജിയുടെ 'രക്തസാക്ഷിത്വ ദിന'ത്തോടനുബന്ധിച്ച്  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു തന്റെ   സന്ദേശത്തില്‍ ഇങ്ങനെ കുറിച്ചു:

'ഗുരു തേജ് ബഹാദൂര്‍ ജിയുടെ രക്തസാക്ഷിത്വദിനത്തില്‍ അദ്ദേഹത്തിന് എന്റെ  വിനീതമായ പ്രണാമം.

ആത്മീയ ഭക്തിയുടെയും ത്യാഗത്തിന്റെയും അനുകമ്പയുടെയും അദമ്യമായ ധൈര്യത്തിന്റെയും സവിശേഷമായ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം. സത്യത്തിന്റെയും നീതിയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിച്ചു. ജനങ്ങളുടെ മതസ്വാതന്ത്ര്യം ഭീഷണി നേരിട്ടപ്പോള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അദ്ദേഹം ജീവന്‍ ബലിയര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പരമോന്നത ത്യാഗം മനുഷ്യന്റെ അന്തസ്സിന്റെയും മറ്റുള്ളവരുടെ അവകാശങ്ങളോടുള്ള ആദരവിന്റെയും പ്രതീകമായി നിലകൊള്ളുന്നു.


അനീതിക്കെതിരെ നിര്‍ഭയമായി നിലകൊള്ളാനും, എല്ലാ മതങ്ങളെയും ബഹുമാനിക്കാനും, സമൂഹത്തില്‍ സ്‌നേഹം, സാഹോദര്യം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കാനും അദ്ദേഹത്തിന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കും.


അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാനും, സ്വാതന്ത്ര്യം, സമത്വം, പരസ്പര ബഹുമാനം എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കാനും നമുക്ക് ദൃഢനിശ്ചയം ചെയ്യാം'.
 

****


( റിലീസ് ഐ.ഡി: 2340594) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil