57th International Film Festival of India 2026
20 – 28 Nov 2026

സീമാതീതമായ കഥകൾ: IFFI 2026-ൽ തമിഴ്, തെലുങ്ക് ചലച്ചിത്ര ലോകം

പോസ്റ്റഡ് ഓണ്‍: 17 NOV 2026 8:53PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2337778Views: 8
57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയായ IFFI 2026-ൽ തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങൾക്ക് പ്രമുഖ സ്ഥാനം. സാമൂഹിക വിഷയങ്ങൾ, കുടുംബബന്ധങ്ങൾ, മാനുഷിക മൂല്യങ്ങൾ, വ്യക്തിപരമായ പോരാട്ടങ്ങൾ, സാംസ്‌കാരിക പാരമ്പര്യങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന കഥകളാണ് മേളയിൽ അവതരിപ്പിക്കുന്നത്. ഫീച്ചർ, നോൺ-ഫീച്ചർ വിഭാഗങ്ങളിലായി ഇരു ഭാഷകളിലെയും കഥകൾ ഇവിടെ സംഗമിക്കുന്നു . സാങ്കേതികവിദ്യയും വിദ്യാഭ്യാസവും മുതൽ പരിസ്ഥിതി സംരക്ഷണം, കുടുംബബന്ധങ്ങൾ, വ്യക്തിഗത അഭിലാഷങ്ങൾ, രാഷ്ട്രീയ ജീവിതം തുടങ്ങിയ വിവിധ വിഷയങ്ങളിലേക്കാണ് ഈ സിനിമകൾ വാതിൽ തുറക്കുന്നത് .
 
തമിഴ് സിനിമകൾ പരിചയപ്പെടാം:
 
സമകാലികവും പരമ്പരാഗതവുമായ സാമൂഹിക പശ്ചാത്തലങ്ങളിൽ നടക്കുന്ന കഥകളാണ് തമിഴ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 
കണ്ണൻ എസ് സംവിധാനം ചെയ്ത സ്ക്രോൾ എന്ന ചിത്രം സ്മാർട്ട്‌ഫോണിന് അടിമയായ അരവിന്ദ് എന്ന യുവാവിൻ്റെ   കഥയാണ് പറയുന്നത്. ദോപ റഷ് എന്ന ആപ്പിൽ ചേരുന്നതോടെ അയാളുടെ ജീവിതം അസ്വസ്ഥമാക്കുന്ന വഴിത്തിരിവിലേക്ക് നീങ്ങുന്നു. സ്മാർട്ട്‌ഫോൺ ഉപയോഗത്തോടുള്ള ആസക്തി മറികടക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി വിവിധ ടാസ്‌കുകളും റിവാർഡുകളും ഈ ആപ്പ് മുന്നോട്ടുവയ്ക്കുന്നു. എന്നാൽ വെല്ലുവിളികൾ കൂടുതൽ വിചിത്രവും ഭയപ്പെടുത്തുന്നതുമായി മാറുന്നതോടെ പങ്കെടുക്കുന്നവരുടെ ജീവിതത്തെ ഗെയിം നിയന്ത്രിക്കാൻ തുടങ്ങുന്നു. ഒരു ആസക്തിയിൽ നിന്ന് മോചനം നേടാനുള്ള ശ്രമം ഒടുവിൽ ഭയാനകമായ അനുഭവമായി മാറുന്നു.
 
സിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത തായ് കിഴവി (God Mother) എന്ന ചിത്രത്തിൻ്റെ   കേന്ദ്രപ്രമേയം കുടുംബബന്ധങ്ങളും പരിഹരിക്കപ്പെടാതെ പോകുന്ന സംഘർഷങ്ങളുമാണ്. ഒരു ചെറിയ ഗ്രാമത്തിൽ മകളോടും കൊച്ചുമകനോടുമൊപ്പം കഴിയുന്ന, ശക്തമായ വ്യക്തിത്വമുള്ള 70 വയസ്സുകാരിയായ പൗനുതായി ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ചിലർ ഭയപ്പെടുകയും മറ്റുചിലർ ബഹുമാനിക്കുകയും ചെയ്യുന്ന അവർ വർഷങ്ങളായി തൻ്റെ   മൂന്ന് ആൺമക്കളിൽ നിന്ന് അകന്നാണ് കഴിയുന്നത്. അവർ പെട്ടെന്ന് ഗുരുതരമായി രോഗബാധിതയാകുന്നതോടെ മക്കൾ വീട്ടിലേക്ക് മടങ്ങിയെത്തുന്നു. ഇതോടെ പരിഹരിക്കപ്പെടാത്ത കുടുംബപ്രശ്നങ്ങളും വേദനാജനകമായ പഴയ ഓർമ്മകളും വീണ്ടും ഉയർന്നുവരുന്നു. ഭൂതകാലം വീണ്ടും മുന്നിലെത്തുമ്പോൾ, ഏറെക്കാലമായി മറഞ്ഞുകിടന്ന ഒരു രഹസ്യം പതിയെ പുറത്തുവരുകയും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ധാരണ തന്നെ മാറ്റിമറിക്കപ്പെടുകയും ചെയ്യുന്നു.
 
വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് സംസാരിക്കുന്ന അറിവ് , സത്യശിവ സംവിധാനം ചെയ്ത ചിത്രമാണ്. 1996-ൽ പശ്ചാത്തലമൊരുക്കിയിരിക്കുന്ന ഈ ചിത്രം പശ്ചിമഘട്ടത്തിലെ ഒരു വിദൂര ഗോത്ര ഗ്രാമത്തിലേക്ക് അധ്യാപകനായി നിയമിതനാകുന്ന കതിർ എന്ന യുവാവിൻ്റെ   കഥയാണ്. ഗ്രാമത്തിലെ ദേവത കോപിക്കുമെന്ന വിശ്വാസത്തെ തുടർന്ന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതായി അദ്ദേഹം മനസ്സിലാക്കുന്നു. ഈ സ്ഥിതി മാറ്റണമെന്ന് തീരുമാനിക്കുന്ന കതിർ, ഇതുവരെ സ്‌കൂളിൽ പോയിട്ടില്ലാത്ത 13–14 വയസ്സുള്ള ഒരു കൂട്ടം പെൺകുട്ടികളെ രഹസ്യമായി പഠിപ്പിക്കുന്നു. അവരുടെ പരീക്ഷകൾ അടുത്തെത്തുമ്പോൾ, ഭയങ്ങളും സാമൂഹിക നിയന്ത്രണങ്ങളും മറികടക്കാൻ കതിർ അവരെ സഹായിക്കുന്നു. അതുവഴി വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ ആദ്യ ചുവടുകൾ സാധ്യമാകുന്നു.
 
തദ്ദേശീയ അറിവും പരമ്പരാഗത രീതികളും തമിഴ് വിഭാഗത്തിലെ മറ്റൊരു പ്രധാന പ്രമേയമാണ്. വിജയ് മണി സംവിധാനം ചെയ്ത അട്ടപ്പാടി കേരളത്തിലെ പശ്ചിമഘട്ടത്തിലെ തദ്ദേശീയ സമൂഹങ്ങളുടെ പരമ്പരാഗത ചികിത്സാരീതികളെയാണ് അവതരിപ്പിക്കുന്നത്. അട്ടപ്പാടിയിലെ ജനങ്ങൾ സംരക്ഷിച്ചുപോരുന്ന ഔഷധജ്ഞാനവും വനപാരമ്പര്യങ്ങളും അന്വേഷിച്ച് അറേബ്യയിൽ നിന്ന് സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദിഎത്തുന്നു സംവിധായകൻ വിജയ് മണിയുടെ മാർഗനിർദേശത്തിൽ അദ്ദേഹം പരമ്പരാഗത ചികിത്സകരെയും മുതിർന്നവരെയും കണ്ടുമുട്ടുകയും വനവുമായി അവർക്കുള്ള ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നു. ഔഷധവിജ്ഞാനം തേടിയുള്ള യാത്ര ആരംഭിച്ചെങ്കിലും പിന്നീട് അത് ആ സമൂഹത്തിൻ്റെ   ജീവിതരീതിയിലേക്കും പൈതൃകത്തിലേക്കുമുള്ള ഒരു യാത്രയായി മാറുന്നു.
 
പരിസ്ഥിതി സംരക്ഷണവും സമൂഹത്തിൻ്റെ   പങ്കാളിത്തവുമാണ് ജോയൽ വിജയ് സംവിധാനം ചെയ്ത കൂട് (Nest) എന്ന ചിത്രത്തിൻ്റെ   കേന്ദ്രവിഷയം. തമിഴ്‌നാട്ടിലെ വാചാത്തിയിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് നടത്തുന്ന പരിശോധനയിൽ, ഗ്രാമത്തിലെ ഒരു ട്രാൻസ്‌ഫോർമറിനുള്ളിൽ മുട്ടകളുമായി കഴിയുന്ന ഒരു കുരുവിക്കൂട് കണ്ടെത്തുന്നു. ഗ്രാമത്തലവൻ അഗത്യൻ്റെ   നേതൃത്വത്തിൽ കൃഷി ബിരുദധാരിയായ കതിറും ഗ്രാമവാസികളും പക്ഷികളെ സംരക്ഷിക്കുന്നതിനായി 35 ദിവസം വൈദ്യുതി ഇല്ലാതെ കഴിയാൻ തീരുമാനിക്കുന്നു. വ്യക്തിപരമായ വിരോധങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന പ്രാദേശിക വി.എ.ഒ., ലിംഗം എന്നിവർ ഈ തീരുമാനത്തെ ശക്തമായി എതിർക്കുകയും അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ വെല്ലുവിളികൾക്കിടയിലും കതിറും ഗ്രാമവാസികളും കൂട് സുരക്ഷിതമായി നിലനിർത്തുന്നതിനായി നിരവധി ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഏറ്റെടുക്കുന്നു.
 
തെലുങ്ക് സിനിമകൾ പരിചയപ്പെടാം:
 
പരിസ്ഥിതി പ്രശ്നങ്ങൾ, കുടുംബബന്ധങ്ങൾ, പ്രണയം, വ്യക്തിഗത അഭിലാഷങ്ങൾ, മാനുഷിക മൂല്യങ്ങൾ, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളാണ് തെലുങ്ക് വിഭാഗത്തിലെ സിനിമകൾ അവതരിപ്പിക്കുന്നത്.
 
സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത സിംഗ് ഗീതം (Sing a Song), പിതാവ് ഉപേക്ഷിച്ച സ്വർണഖനികളിലെ പങ്ക് അവകാശപ്പെടുന്നതിനായി കുബേർപുരം എന്ന ഖനനഗ്രാമത്തിലേക്ക് മടങ്ങിയെത്തുന്ന പ്രതാപ് മന്നേമിൻ്റെ   കഥയാണ് പറയുന്നത്. ഗ്രാമത്തിലെ അവസാനത്തെ മരം പോലും നശിപ്പിച്ചുകൊണ്ട് വികസനപദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്ന മുൻ ബിസിനസ് പങ്കാളിയുമായി അയാൾ ഏറ്റുമുട്ടുന്നു. അത്യാഗ്രഹവും സംഘർഷവും വ്യാപിക്കുമ്പോൾ, തൻ്റെ   കുടുംബത്തിൻ്റെ   ഭൂതകാലത്തെക്കുറിച്ചുള്ള സത്യം പ്രതാപ് കണ്ടെത്തുകയും ക്രമേണ മാറുകയും ചെയ്യുന്നു. ഒടുവിൽ ഐക്യം, ത്യാഗം, പ്രകൃതി സംരക്ഷണം എന്നിവയുടെ പ്രാധാന്യം ഗ്രാമവാസികൾ തിരിച്ചറിയുന്നു.
 
അനിൽ രവിപുഡി സംവിധാനം ചെയ്ത മന ശങ്കര വര പ്രസാദ് ഗരു (Our Mr. Shankar Varaprasad) കുടുംബബന്ധം, വേർപാട്, പുനഃസമാഗമം എന്നിവയെ അവതരിപ്പിക്കുന്ന കുടുംബചിത്രമാണ്. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ ശങ്കർ വര പ്രസാദ് തൻ്റെ   കുടുംബത്തേക്കാൾ കടമയ്ക്ക് മുൻഗണന നൽകുന്നു. ഇതിൻ്റെ   ഫലമായി ഭാര്യയിലും മക്കളിലും നിന്ന് അദ്ദേഹം അകന്നുപോകുന്നു. ആറു വർഷങ്ങൾക്ക് ശേഷം, മക്കൾ പഠിക്കുന്ന സ്‌കൂളിൽ തന്നെ ജോലിയിൽ പ്രവേശിച്ച് കുടുംബബന്ധം പുനഃസ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. കുടുംബം ഗുരുതരമായ ഭീഷണി നേരിടുമ്പോൾ അവരെ സംരക്ഷിക്കാനുള്ള ചുമതല അദ്ദേഹത്തിനുതന്നെ ലഭിക്കുന്നു. അപകടത്തിൻ്റെ   യഥാർത്ഥ കാരണം കണ്ടെത്തുന്നതിനിടെ, സ്വന്തം ഭൂതകാലത്തെ നേരിടുകയും പ്രിയപ്പെട്ടവരെ രക്ഷിക്കുകയും അവരുടെ വിശ്വാസം വീണ്ടെടുക്കുകയും ആണ് അദ്ദേഹത്തിന് മുന്നിലെ വെല്ലുവിളി.
 
പ്രണയവും നഷ്ടവുമാണ് രവി വർമ്മ നമ്പുരി സംവിധാനം ചെയ്ത ചെന്നൈ ലവ് സ്റ്റോറിയുടെ പ്രമേയം. കഴിഞ്ഞുപോയ ഒരു ബന്ധത്തിൻ്റെ   വേദനയിൽ നിന്ന് മുക്തിനേടാൻ ശ്രമിക്കുന്ന നിവിയുടെ കഥയാണ് ചിത്രം പറയുന്നത്. സ്‌നേഹവും കരുതലും നിറഞ്ഞ അനാഥനായ സ്റ്റീവനെ നിവി കണ്ടുമുട്ടുന്നു. ക്രമേണ അവൻ അവളുടെ ജീവിതത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവരുന്നു. വൈരുധ്യങ്ങൾക്കിടയിലും ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാൽ വിവാഹദിനത്തിൽ തന്നെ ഒരു അപകടത്തിൽ സ്റ്റീവൻ മരിക്കുന്നു. പെട്ടെന്നുണ്ടായ ഈ വേർപാട് അംഗീകരിക്കാൻ കഴിയാതെ നിവി ദുഃഖത്തിലാണ്ട് പോകുന്നു . എന്നേക്കും ഒപ്പം നിൽക്കാമെന്ന് വാഗ്ദാനം ചെയ്ത സ്റ്റീവൻ എന്തുകൊണ്ടാണ് തന്നെ വിട്ടുപോയതെന്ന് മനസ്സിലാക്കാൻ അവൾക്ക് കഴിയുന്നില്ല.
 
വ്യക്തിഗത അഭിലാഷങ്ങൾ പിന്തുടരുന്നതാണ് ധനുഷ് ദണ്ഡു സംവിധാനം ചെയ്ത വൈ , വാണി ? എന്ന ചിത്രത്തിൻ്റെ   പ്രമേയം. ഹൈദരാബാദിൽ ജോലി ചെയ്യുന്ന യുവ എഡിറ്ററായ വാണിക്ക് തൻ്റെ   കരിയറിൽ തൃപ്തിയില്ല. മുംബൈയിൽ ഒരു ഡോക്യുമെൻ്ററിയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുമ്പോൾ, സിനിമാ നിർമ്മാണമെന്ന തൻ്റെ   സ്വപ്നം പിന്തുടരാൻ അവൾ തീരുമാനിക്കുന്നു. എന്നാൽ ഈ തീരുമാനം അവളുടെ കാമുകൻ അരുണുമായും ചലച്ചിത്രകാരനായ സാഹിതുമായുമുള്ള ബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പദ്ധതിയിൽ അവർ സ്വീകരിക്കുന്ന വിട്ടുവീഴ്ചകൾ അവരുടെ സ്വന്തം ഭയങ്ങളെ പ്രതിഫലിപ്പിക്കുന്നു. കുടുംബത്തിൻ്റെ   പ്രതീക്ഷകളും കുറ്റബോധവും തമ്മിലുള്ള പോരാട്ടത്തിൽ വാണി ഒടുവിൽ തൻ്റെ   തീരുമാനങ്ങളെക്കുറിച്ച് പുതിയൊരു ധാരണ നേടുകയും സ്വന്തം സ്വപ്നം പിന്തുടരുകയും ചെയ്യുന്നു.
 
പ്രവീൺ സംവിധാനം ചെയ്ത വിൻ,ചെസ്സ് കളിയിലൂടെ കാഴ്ചപ്പാടിൻ്റെ  യും ആത്മനിയന്ത്രണത്തിൻ്റെയും പ്രാധാന്യം പരിശോധിക്കുന്നു. 18 വയസ്സുകാരനായ നെപ്പോളിയൻ എല്ലാ ചെസ്സ് മത്സരങ്ങളും ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. വർഷങ്ങളായി അമ്മ നൽകിയ കർശന പരിശീലനമാണ് ഇതിന് പിന്നിൽ. സ്വന്തം കഴിവുകളിൽ ആത്മവിശ്വാസമുള്ള അവൻ ഒരു പ്രധാന ചെസ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നു. എന്നാൽ ശാന്തയായ പത്ത് വയസ്സുകാരി ഗായത്രിയോട് പരാജയപ്പെടുന്നു. തോൽവി അംഗീകരിക്കാൻ കഴിയാതെ അവൻ വീണ്ടും അവളെ മത്സരത്തിന് വെല്ലുവിളിക്കുന്നു. അവരുടെ സംഭാഷണങ്ങളിലൂടെ, ജയിക്കുന്നതിനേക്കാൾ നന്നായി കളിക്കുന്നതിനാണ് പ്രാധാന്യമെന്ന് ഗായത്രി അവനെ മനസ്സിലാക്കിക്കുന്നു. ഫലത്തിൽ ആസക്തിയില്ലാതെ സ്വന്തം കടമ നിർവഹിക്കണമെന്ന ഭഗവദ്ഗീതയിലെ ഉപദേശങ്ങളും അവൾ അവന് പരിചയപ്പെടുത്തുന്നു. ക്രമേണ നെപ്പോളിയൻ തൻ്റെ   അഹംഭാവം നിയന്ത്രിക്കാനും ചെസ്സിനെ വ്യത്യസ്തമായ കാഴ്ചപ്പാടിൽ കാണാനും പഠിക്കുന്നു.
 
രാഷ്ട്രീയം, ആശയധാര, സൗഹൃദത്തിൻ്റെ   സങ്കീർണതകൾ എന്നിവയാണ് ദേവ കട്ട സംവിധാനം ചെയ്ത മയാസഭയുടെ പശ്ചാത്തലം. 1970-കളുടെ മധ്യകാലം മുതൽ ആന്ധ്രാപ്രദേശിൽ നടക്കുന്ന കഥയിൽ, ആദർശ വീരനായ വിദ്യാർത്ഥി നേതാവായ കാകർള കൃഷ്ണമ നായിഡു (KKN), ശക്തമായ കുടുംബത്തിൽ നിന്നുള്ള യുവാവായ എം.എസ്. രാമി റെഡ്ഡി (MSR) എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരുന്നിട്ടും അവർ സുഹൃത്തുക്കളാകുകയും മാറ്റം കൊണ്ടുവരണമെന്ന പ്രതീക്ഷയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. എന്നാൽ അധികം വൈകാതെ ജാതിവിഭജനം, അഴിമതി, പണം, അധികാര പോരാട്ടങ്ങൾ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിൻ്റെ   യാഥാർഥ്യങ്ങൾ അവർ നേരിടുന്നു. അവരുടെ സ്വാധീനം വർധിക്കുമ്പോൾ ആദർശങ്ങൾ പരീക്ഷിക്കപ്പെടുകയും വ്യക്തിപരമായ അഭിലാഷങ്ങൾ അവരുടെ സൗഹൃദത്തെ ബാധിക്കുകയും ചെയ്യുന്നു. രാഷ്ട്രീയം, ആശയധാര, അധികാരം എന്നിവയെക്കുറിച്ചും ഒരേ സ്ഥാനത്തിനായി മത്സരിക്കേണ്ടിവരുമ്പോഴും രണ്ട് പേർക്ക് സുഹൃത്തുക്കളായി ഒരുമിച്ച് തുടരാൻ കഴിയുമോ എന്ന ചോദ്യത്തെക്കുറിച്ചുമാണ് ഈ പരമ്പര അന്വേഷിക്കുന്നത്.
 
ഭക്ത കണ്ണപ്പ: സുവർണജൂബിലി ആഘോഷം
 
IFFI 2026-ലെ സുവർണജൂബിലി വിഭാഗത്തിൽ തെലുങ്ക് സിനിമാ വിഭാഗത്തിൽ ഒരു പ്രത്യേക പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാപ്പു സംവിധാനം ചെയ്ത ഭക്ത കണ്ണപ്പ 1976 മെയ് 26-ന് പുറത്തിറങ്ങിയതിൻ്റെ   50-ാം വാർഷികമാണ് ആഘോഷിക്കുന്നത്. പുനഃസ്ഥാപിച്ച പ്രിൻ്റാണ് മേളയുടെ സുവർണജൂബിലി ആഘോഷത്തിൻ്റെ   ഭാഗമായി വീണ്ടും പ്രദർശിപ്പിക്കുന്നത്.
 
പ്രശസ്ത ശൈവഭക്തനായ കണ്ണപ്പ നായനാരുടെ ഐതിഹ്യമാണ് ചിത്രം പുനരാവിഷ്‌കരിക്കുന്നത്. ആദ്യം നിരീശ്വരവാദിയായ വേട്ടക്കാരനായ അർജുനൻ പിന്നീട് തിന്നാടുവായി പുനർജനിക്കുന്നു. ഒരു ഗോത്ര തലവനാണ് അവനെ വളർത്തുന്നത്. തലവൻ്റെ   മകൾ നീലയെ അവൻ വിവാഹം കഴിക്കുന്നു. എന്നാൽ ഗ്രാമദേവതയ്ക്ക് മുന്നിൽ തലകുനിക്കാൻ അവൻ വിസമ്മതിച്ചതിനെ തുടർന്ന് സ്വന്തം ജനങ്ങളിൽ നിന്ന് അകന്നുപോകേണ്ടിവരുന്നു. പിന്നീട് ശിവനെ കണ്ടുമുട്ടുന്നതോടെ അവൻ്റെ   ജീവിതം മാറുന്നു. ഭക്തിയുടെ യഥാർഥ ആഴം അവൻ ക്രമേണ മനസ്സിലാക്കുന്നു. ചിത്രത്തിൻ്റെ   ക്ലൈമാക്‌സിൽ ശിവലിംഗത്തിൽ നിന്ന് രക്തം വരുന്നത് തടയാൻ സ്വന്തം കണ്ണുകൾ തന്നെ സമർപ്പിക്കുന്നു. ആചാരങ്ങളെയും പാരമ്പര്യങ്ങളെയും അതിജീവിക്കുന്ന ഭക്തിയുടെ ഉദാത്തമായ ഉദാഹരണമായി ഈ പ്രവൃത്തി മാറുന്നു. ആദ്യം കന്നഡയിലാണ് ചിത്രം ചിത്രീകരിച്ചത്. മികച്ച ഓഡിയോഗ്രഫിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ഈ ചിത്രം അതിന്റെ ഗംഭീര നിർമാണത്തിലും വിശാലമായ ഔട്ട്‌ഡോർ ചിത്രീകരണത്തിനും പ്രശസ്തമാണ് .
 
ഈ കഥകളെല്ലാം ഈ വർഷത്തെ സീമാതീതമായ കഥകൾ എന്ന പ്രമേയത്തിൻ്റെ   ആത്മാവിനെ വീണ്ടും ഉറപ്പിക്കുന്നു. തമിഴിലും തെലുങ്കിലുമുള്ള ഈ കഥകൾ അവ വേരൂന്നിയിരിക്കുന്ന ഭാഷാപരവും സാംസ്‌കാരികവുമായ ലോകങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കുന്നു. ഒരു യുവ അധ്യാപകൻ്റെ   പോരാട്ടങ്ങൾ, കുടുംബബന്ധങ്ങൾ, സ്വപ്നങ്ങൾ പിന്തുടരാനുള്ള ശ്രമങ്ങൾ, പ്രകൃതി സംരക്ഷണം, രാഷ്ട്രീയ ജീവിതത്തിൻ്റെ   സങ്കീർണതകൾ, കാലാതീതമായ ഭക്തിയുടെ ശക്തി എന്നിവയെല്ലാം ഈ സിനിമകൾ അവതരിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പരിചിതമായ അനുഭവങ്ങളോടും വികാരങ്ങളോടും അവ സംവദിക്കുന്നു.
 
ഒരു കഥ പറയുന്ന രീതിയെ ഭാഷ സ്വാധീനിച്ചേക്കാം; എന്നാൽ അത് എങ്ങനെ മനസ്സിലാക്കപ്പെടണം എന്നതിനോ അനുഭവിക്കപ്പെടണം എന്നതിനോ ഭാഷ ഒരു പരിമിതിയാകേണ്ടതില്ലെന്ന് ഈ ചലച്ചിത്രങ്ങൾ ഓർമിപ്പിക്കുന്നു. വൈവിധ്യമാർന്ന ഈ ചലച്ചിത്ര ശബ്ദങ്ങളിലൂടെ, ഭാഷാപരവും സാംസ്‌കാരികവുമായ അതിരുകൾ മറികടന്ന് വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ള കഥകളെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സിനിമയുടെ ശക്തിയാണ് IFFI ആഘോഷിക്കുന്നത്.
 
****

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2337778
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026