പോസ്റ്റഡ് ഓണ്‍:
17 NOV 2026 4:00PM by PIB Thiruvananthpuram
മനിലയിൽ നടക്കുന്ന 23-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയുടെയും 21-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയുടെയും ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ആദരണീയനായ ശ്രീ ലോറൻസ് വോങ്ങുമായി കൂടിക്കാഴ്ച നടത്തി.
2025 സെപ്റ്റംബറിൽ പ്രധാനമന്ത്രി വോങ് നടത്തിയ ഔദ്യോഗിക ഇന്ത്യാ സന്ദർശന വേളയിൽ അംഗീകരിച്ച സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള കർമ്മപദ്ധതിക്ക് കീഴിലുള്ള പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. സാമ്പത്തിക സഹകരണം, നൈപുണ്യ വികസനം, ഡിജിറ്റലൈസേഷൻ, സുസ്ഥിരത, കണക്റ്റിവിറ്റി, ആരോഗ്യ സംരക്ഷണവും വൈദ്യശാസ്ത്രവും, പ്രതിരോധ-സുരക്ഷാ സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധവും സാംസ്കാരിക വിനിമയവും എന്നിവയുൾപ്പെടെയുള്ള എട്ട് മുൻഗണനാ മേഖലകളിലെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചും അവർ ചർച്ച ചെയ്തു. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി.
സിംഗപ്പൂരിന്റെ വരാനിരിക്കുന്ന 'ആസിയാൻ' അധ്യക്ഷ പദവിക്ക് പ്രധാനമന്ത്രി തന്റെ ആശംസകൾ അറിയിച്ചു. അതിന്റെ വിജയത്തിനായി ഇന്ത്യയുടെ പൂർണ്ണ പിന്തുണ അദ്ദേഹം പ്രധാനമന്ത്രി വോങ്ങിന് ഉറപ്പുനൽകി.
***
-SK-