ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സുപ്രധാന വിഭാഗമായ 'ഇന്ത്യൻ പനോരമ'യിൽ ഈ വര്‍ഷം മുഖ്യധാരാ സിനിമാ വിഭാഗത്തിലെ അഞ്ച് ചിത്രങ്ങളടക്കം 25 ഫീച്ചര്‍ സിനിമകളും 20 നോണ്‍-ഫീച്ചര്‍ സിനിമകളും പ്രദർശിപ്പിക്കും. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' (ഹിന്ദി) ഇന്ത്യൻ പനോരമ 2026-ലെ ഉദ്ഘാടന ഫീച്ചര്‍ ചിത്രമായും ശ്രീമതി ലീന യാദവ് സംവിധാനം ചെയ്ത 'ബിക്കമിങ്' (ലഡാക്കി) ഉദ്ഘാടന നോണ്‍ -ഫീച്ചര്‍ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.
സമകാലിക ഇന്ത്യൻ ഫീച്ചര്‍ ചലച്ചിത്ര വിഭാഗത്തിൽ ലഭിച്ച 404 ചിത്രങ്ങളില്‍നിന്നാണ് 25 ചിത്രങ്ങൾ തിരഞ്ഞെടുത്തത്. 358 ചിത്രങ്ങളില്‍നിന്നാണ് 20 നോണ്‍-ഫീച്ചര്‍ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഇരുവിഭാഗങ്ങളിലുമായി വിവിധ ഭാഷകളിലെ സമകാലിക ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വൈവിധ്യമാർന്ന നിരയാണ് മേളയിലെത്തുന്നത്. ചലച്ചിത്ര കലയുടെ പ്രോത്സാഹനത്തിന് ചലച്ചിത്രപരവും പ്രമേയപരവും സൗന്ദര്യാത്മകവുമായ മികവ് പുലർത്തുന്ന ഫീച്ചര്‍, നോണ്‍-ഫീച്ചര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ് ഇന്ത്യൻ പനോരമ ലക്ഷ്യമിടുന്നത്. അതത് അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ഫീച്ചര്‍, നോണ്‍-ഫീച്ചര്‍ ചിത്രങ്ങൾക്കായി രൂപീകരിച്ച പ്രത്യേക ജൂറികളാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
ഇന്ത്യൻ സിനിമയിലെ നൂതന കാഴ്ചപ്പാടുകളെയും നവീന ആവിഷ്കാര രീതികളെയും പുതിയ പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് 'മികച്ച നവാഗത ഇന്ത്യൻ ഫീച്ചര്‍ സംവിധായകനുള്ള പുരസ്കാരം' നൽകുന്നത്.
ഇന്ത്യൻ പനോരമ 2026-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഫീച്ചര്‍ സിനിമകള്‍
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും സംവിധായകനും നിർമ്മാതാവുമായ ശ്രീ മധുർ ഭണ്ഡാർക്കർ അധ്യക്ഷനായ 12 അംഗ ജൂറിയാണ് ഫീച്ചര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഇന്ത്യൻ പനോരമ ഫീച്ചര്‍ വിഭാഗത്തിലെ 20 ചിത്രങ്ങളും മുഖ്യധാരാ സിനിമാ വിഭാഗത്തിലെ അഞ്ച് ചിത്രങ്ങളുമാണ് ഫീച്ചര്‍ വിഭാഗത്തില്‍ തിരഞ്ഞെടുത്തത്.
|
ക്രമ നമ്പർ
|
ചിത്രത്തിന്റെ പേര്
|
ഭാഷ
|
സംവിധായകൻ / സംവിധായിക
|
|
1
|
പാരോ - ദി അൺടോൾഡ് സ്റ്റോറി ഓഫ് ബ്രൈഡ് സ്ലേവറി
|
ഹിന്ദി
|
ഗജേന്ദ്ര അഹിരെ
|
|
2
|
ലാലോ - കൃഷ്ണ സദാ സഹായതേ
|
ഗുജറാത്തി
|
അങ്കിത് ഭൂപത്‍ഭായ് സഖിയ
|
|
3
|
ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്
|
ഹിന്ദി
|
കാമാഖ്യ നാരായൺ സിംഗ്
|
|
4
|
കൃഷ്ണാവതാരം
|
ഹിന്ദി
|
ഹാർദിക് ഗജ്ജർ
|
|
5
|
ബേർഡ്സ് ഓൺ ഐസ്
|
ലഡാക്കി
|
സാഹിൽ ഷാ
|
|
6
|
സ്ക്രോൾ
|
തമിഴ്
|
കണ്ണൻ എസ്.
|
|
7
|
പഗ്ല ഘോര
|
ബംഗാളി
|
ശേഖർ ദാസ്
|
|
8
|
ആദി അനന്ത്
|
മറാഠി
|
മഹേഷ് ലിമയെ (ശിവകുമാർ ലിമയെ)
|
|
9
|
ഉറും
|
നിഷി
|
ദുയു താബ്യോ
|
|
10
|
ബനാറസ്
|
ഹിന്ദി
|
ഭരത്ബാല ഗണപതി
|
|
11
|
കബീർ സർ കാ ആഖിരി ലെസ്സൺ
|
ഹിന്ദി
|
സർഫറാസ്
|
|
12
|
സിംഗ് ഗീതം
|
തെലുങ്ക്
|
സിംഗീതം ശ്രീനിവാസ റാവു
|
|
13
|
ഓ മൈ ഡോഗ്
|
ഹിന്ദി
|
അമിത് റായ്
|
|
14
|
റൂബി-ക്യൂബ്
|
കന്നഡ
|
പി. ശേഷാദ്രി
|
|
15
|
സേവ് മിച്ചർ
|
ഹിന്ദി
|
മുസ്കാൻ അസ്താന
|
|
16
|
പിലി ചന്നെ
|
തുളു
|
അനുപമ ശരധി
|
|
17
|
ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ ഏലിയൻസ് കാ ആഗ്മൻ
|
ഹിന്ദി
|
മനീഷ് സൈനി
|
|
18
|
തായ് കിഴവി
|
തമിഴ്
|
ശിവകുമാർ മുരുകേശൻ
|
|
19
|
സൂര്യമുഖി
|
അസമീസ്
|
അന്തര ജി.ജി. ചൗധരി
|
|
20
|
സർവം മായ
|
മലയാളം
|
അഖിൽ സത്യൻ
|
മുഖ്യധാരാ ചലച്ചിത്ര വിഭാഗം
|
ക്രമ നമ്പർ
|
ചിത്രത്തിന്റെ പേര്
|
ഭാഷ
|
സംവിധായകൻ / സംവിധായിക
|
|
21
|
കാന്താര എ ലെജൻഡ് ചാപ്റ്റർ 1
|
കന്നഡ
|
ഋഷഭ് ഷെട്ടി
|
|
22
|
ബാപ്യ
|
മറാഠി
|
സമീർ തിവാരി
|
|
23
|
മന ശങ്കര വര പ്രസാദ് ഗാരു (പണ്ടഗ കി വസ്തുന്നാരു)
|
തെലുങ്ക്
|
അനിൽ രവിപുടി
|
|
24
|
ധുരന്ധർ
|
ഹിന്ദി
|
ആദിത്യ ധർ
|
|
25
|
ദേഊൾ ബന്ദ് 2
|
മറാഠി
|
പ്രവീൺ വിഠൽ തർഡെ
|
മികച്ച നവാഗത ഇന്ത്യൻ ഫീച്ചര്‍ സംവിധായക പുരസ്കാര നാമനിർദേശങ്ങൾ
മികച്ച നവാഗത ഇന്ത്യൻ ഫീച്ചര്‍ സംവിധായകനുള്ള പുരസ്കാരത്തിന് താഴെ പറയുന്ന അഞ്ച് ചിത്രങ്ങളെ ജൂറി നാമനിർദേശം ചെയ്തിട്ടുണ്ട്:
|
ക്രമ
നമ്പർ
|
ചിത്രത്തിന്റെ പേര്
|
ഭാഷ
|
സംവിധായകൻ / സംവിധായിക
|
|
1
|
ചെന്നൈ ലവ് സ്റ്റോറി
|
തെലുങ്ക്
|
രവി വർമ്മ നമ്പൂരി
|
|
2
|
പ്രത്യാവർത്തൻ
|
ബംഗാളി
|
സമർപ്പൺ സെൻഗുപ്ത
|
|
3
|
തിഘി
|
മറാഠി
|
ജീജിവിഷ കാലെ
|
|
4
|
സ്ലെഡ്ജ്
|
കശ്മീരി
|
രാജ ഷബീർ മുഹമ്മദ് ഖാൻ
|
|
5
|
ഹനുമാൻ അംശ്
|
ഹിന്ദി
|
ഡോ. വിശാൽ ചതുർവേദി
|
ഇന്ത്യൻ പനോരമ 2026-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 നോണ്‍-ഫീച്ചര്‍ ചിത്രങ്ങൾ
പ്രശസ്ത ചലച്ചിത്ര സംവിധായകനും വിദ്യാഭ്യാസ വിചക്ഷണനുമായ ശ്രീ ഹിമാൻഷു ശേഖർ ഖടുവ അധ്യക്ഷനായ ആറംഗ ജൂറിയാണ് നോണ്‍-ഫീച്ചര്‍ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. സമകാലിക ഇന്ത്യൻ നോണ്‍-ഫീച്ചര്‍ വിഭാഗത്തിൽ ലഭിച്ച 358 ചിത്രങ്ങളില്‍നിന്നാണ് 20 ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സമകാലിക ഇന്ത്യൻ മൂല്യങ്ങളെ രേഖപ്പെടുത്താനും അന്വേഷിക്കാനും വിനോദത്തിലൂടെ അവതരിപ്പിക്കാനും അവയുമായി സംവദിക്കാനുമുള്ള വളർന്നുവരുന്ന പ്രഗത്ഭ ചലച്ചിത്ര പ്രവർത്തകരുടെ കഴിവിനെ ഈ ചിത്രങ്ങളുടെ നിര പ്രതിഫലിപ്പിക്കുന്നു.
|
ക്രമ നമ്പർ
|
ചിത്രത്തിന്റെ പേര്
|
ഭാഷ
|
സംവിധായകൻ / സംവിധായിക
|
|
1
|
ദി അൺസീൻ ഹോളി റിവർ - സരസ്വതി
|
ഹിന്ദി
|
ഭാസ്കർ വിശ്വനാഥൻ
|
|
2
|
ബിക്കമിങ്
|
ലഡാക്കി
|
ലീന യാദവ്
|
|
3
|
ശത-ശത അടൽ
|
ഹിന്ദി
|
അതുൽ പാണ്ഡെ
|
|
4
|
ദി ഹഗ് ഓഫ് എംപ്റ്റിനസ്
|
കന്നഡ
|
പ്രദീപ് കുമാർ ഷെട്ടി കെ.
|
|
5
|
റെഡ് കാർപെറ്റ്
|
അസമീസ്
|
എയ്മി ബറുവ
|
|
6
|
ഡെമോഗ്രഫി ഈസ് ഡെസ്റ്റിനി
|
ഹിന്ദി
|
കാമാഖ്യ നാരായൺ സിംഗ്; അൻഷുമാൻ ശേഖർ
|
|
7
|
എക്കോസ് ഓഫ് ദി ലാസ്റ്റ് ഷെൽട്ടർ
|
ഹിന്ദി
|
ഭരത് അറോറ; രാജേഷ് ഭാട്ടിയ
|
|
8
|
വിൻ
|
തെലുങ്ക്
|
പ്രവീൺ
|
|
9
|
ഉളിദിദ്ദു സമ്പിഗെ മാത്ര
|
കന്നഡ
|
അഭിഷേക്
|
|
10
|
നിർമ്മാഞ്ജലി: ദി ചണ്ഡീഗഡ് ഓഫ് മാസിയേജ് നോവിക്കി
|
ഇംഗ്ലീഷ്
|
സൂരജ് കുമാർ
|
|
11
|
ശിക്ഷ
|
മറാഠി
|
അമിത് പട്കർ
|
|
12
|
നഖ്‌ഷ്-ഇ-ദൗർ
|
കശ്മീരി
|
ബാബ തസാദുഖ് ഹുസൈൻ
|
|
13
|
ചന്ദോബ
|
മറാഠി
|
നിപുൺ ധർമ്മാധികാരി
|
|
14
|
ആഭാൽ-വൃക്ഷ്
|
മറാഠി
|
സന്തോഷ് ദവാഖർ
|
|
15
|
അട്ടപ്പാടി
|
തമിഴ്
|
വിജീഷ് മണി
|
|
16
|
സേവ് ദി ഗോഡ്
|
ഹിന്ദി
|
നീരജ് കുമാർ മിശ്ര
|
|
17
|
അമിത് അടൽ
|
ഹിന്ദി
|
ഹിതേഷ് ശങ്കർ
|
|
18
|
സ്വിച്ച് ഓഫ്
|
മലയാളം
|
സന്ദീപ് ഫ്രാൻസിസ്
|
|
19
|
ചലോ ഇന്ത്യൻ വിത്ത് എറിക് ജി - മിസോറാം
|
ഇംഗ്ലീഷ്
|
രാജ്ദീപ് ചൗധരി
|
|
20
|
കഥാർ കഥ
|
ബംഗാളി
|
ധൃതിശ്രീ സർക്കാർ
|
1978-ൽ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കീഴിൽ ആരംഭിച്ച 'ഇന്ത്യൻ പനോരമ' ചലച്ചിത്ര കലയിലൂടെ ഇന്ത്യൻ സിനിമകളെയും രാജ്യത്തിന്റെ സമ്പന്ന സംസ്കാരത്തെയും പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്നു. ലാഭേച്ഛയില്ലാത്ത പ്രദർശനങ്ങളിലൂടെ അതത് വർഷത്തെ മികച്ച ഇന്ത്യൻ സിനിമകൾ വേദിയിലെത്തിക്കാനും ചലച്ചിത്ര കലയെ പരിപോഷിപ്പിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്. ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രദർശനത്തിന് പുറമെ ഇന്ത്യയിലെയും വിദേശത്തെയും അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ, ഉഭയകക്ഷി സാംസ്കാരിക വിനിമയ പരിപാടികൾക്ക് കീഴിൽ നടക്കുന്ന ഇന്ത്യൻ ചലച്ചിത്ര വാരങ്ങള്‍, സാംസ്കാരിക വിനിമയ പ്രോട്ടോക്കോളുകൾക്ക് പുറത്തുള്ള പ്രത്യേക ഇന്ത്യൻ ചലച്ചിത്ര മേളകൾ, ഇന്ത്യയില്‍ നടക്കുന്ന പ്രത്യേക ഇന്ത്യൻ പനോരമ മേളകൾ എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിച്ചേക്കാം.
***