പോസ്റ്റഡ് ഓണ്‍:
14 NOV 2026 5:23PM by PIB Thiruvananthpuram
ഛഠ് പൂജയോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു.
രാഷ്ട്രപതി തൻ്റെ സന്ദേശത്തിൽ പറഞ്ഞു: "വിശ്വാസത്തിൻ്റെയും സൂര്യാരാധനയുടെയും ഉത്സവമായ ഛഠ് പൂജയുടെ ഈ പുണ്യവേളയിൽ, ഇന്ത്യയിലും വിദേശത്തും വസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
സൂര്യദേവനോടും ഛഠി മയ്യയോടുമുള്ള അഗാധമായ ഭക്തിയുടെ പ്രതീകമാണ് ഈ ഉത്സവം. നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷം ഭക്തി, അച്ചടക്കം, സമർപ്പണം എന്നിവയിലൂടെ നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു. ഛഠ് പൂജാവേളയിൽ ഭക്തർ തങ്ങളുടെ കുടുംബങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും ക്ഷേമത്തിനുമായി പ്രാർത്ഥിച്ചുകൊണ്ട് സൂര്യദേവന് 'അർഘ്യം' അർപ്പിക്കുന്നു. പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കുന്നു.
ഈ പുണ്യോത്സവം ഏവർക്കും സന്തോഷവും സമാധാനവും പകരുകയും സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തുകയും ചെയ്യട്ടെ. ഈ അവസരത്തിൽ, നദികളെയും മറ്റ് ജലാശയങ്ങളെയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം."
****