പോസ്റ്റഡ് ഓണ്‍:
01 NOV 2026 10:30AM by PIB Thiruvananthpuram
മധ്യധരണ്യാഴി(മെഡിറ്ററേനിയൻ കടൽ)യിൽ തുടരുന്ന വിന്യാസത്തിനിടയിൽ, ഇന്ത്യൻ നാവികസേനാ കപ്പൽ 'ത്രിശൂൽ' 2026 ഒക്ടോബർ 31-ന് ഗ്രീസിലെ സൗദ ഉൾക്കടലിൽ എത്തിച്ചേർന്നു.
കപ്പൽ തുറമുഖത്ത് നിർത്തുന്ന വേളയിൽ ഇന്ത്യൻ നാവികസേനയും ഗ്രീക്ക് നാവികസേനയും തമ്മിലുള്ള സമുദ്രതല സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കപ്പലിലെ ജീവനക്കാർ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഗ്രീക്ക് നാവികസേനയിലെയും ഏഥൻസിലെ ഇന്ത്യൻ എംബസിയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾ, ഔദ്യോഗിക ചർച്ചകൾ, നാവികകപ്പലുകൾ പരസ്പരം സന്ദർശിക്കൽ, സൗദ ഉൾക്കടലിലെ നാവിക സഹായ നടപടി (നേവൽ സപ്പോർട്ട് ആക്ടിവിറ്റി /എൻ.എസ്.എ.), നാറ്റോയുടെ സമുദ്രമാർഗ്ഗ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ പ്രവർത്തന പരിശീലന കേന്ദ്രം (നാറ്റോ മാരിടൈം ഇൻ്റർഡിക്ഷൻ ഓപ്പറേഷണൽ ട്രെയ്‌നിങ് സെൻ്റർ /എൻ.എം.ഐ.ഒ.ടി.സി.) എന്നിവിടങ്ങളിലെ സൗകര്യങ്ങൾ പരിചയപ്പെടലും സാംസ്‌കാരിക വിനിമയവും ഇതിൽ ഉൾപ്പെടുന്നു.
സൗദ ഉൾക്കടൽ യുദ്ധ സ്മാരക സെമിത്തേരിയിൽ കപ്പലിലെ സംഘം ആദരാഞ്ജലികൾ അർപ്പിക്കും. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന സമയത്ത് കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും.
ഈ സന്ദർശനം ഇന്ത്യൻ നാവികസേനയും ഗ്രീക്ക് നാവികസേനയും തമ്മിലുള്ള സമുദ്രതല സഹകരണം കൂടുതൽ ദൃഢമാക്കുകയും, ഇരു സേനകളും തമ്മിലുള്ള ഔദ്യോഗിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.



*****