പോസ്റ്റഡ് ഓണ്‍:
26 OCT 2026 12:15PM by PIB Thiruvananthpuram
നിതി ആയോഗ് അംഗവും മുൻ കാബിനറ്റ് സെക്രട്ടറിയുമായ ശ്രീ രാജീവ് ഗൗബ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പൊതുരംഗത്തെ പ്രധാനമന്ത്രിയുടെ 25 വർഷങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന രീതിയെ എങ്ങനെ മാറ്റിമറിച്ചുവെന്നാണ് ശ്രീ രാജീവ് ഗൗബ തന്റെ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഒറ്റപ്പെട്ട പദ്ധതികൾക്കപ്പുറം, കണക്റ്റിവിറ്റി, സുഗമമായ ജീവിത സാഹചര്യം, സാമ്പത്തിക ഉത്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്ന പൗരകേന്ദ്രീകൃതവും സംയോജിതവുമായ സമീപനത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ലേഖനം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചത്:
“പൊതുസേവന രംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (@narendramodi) 25 വർഷങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന രീതിയെ പുനർനിർമ്മിച്ചുവെന്ന് നിതി ആയോഗ് അംഗവും മുൻ കാബിനറ്റ് സെക്രട്ടറിയുമായ ശ്രീ രാജീവ് ഗൗബ എഴുതുന്നു.
ഒറ്റപ്പെട്ട പദ്ധതികൾക്കപ്പുറം, കണക്റ്റിവിറ്റി, സുഗമമായ ജീവിത സാഹചര്യം, സാമ്പത്തിക ഉത്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്ന പൗരകേന്ദ്രീകൃതവും സംയോജിതവുമായ സമീപനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.”
https://indianexpress.com/article/opinion/columns/narendra-modi-gati-shakti-infrastructure-growthv-10936571/lite/
***
SK