പോസ്റ്റഡ് ഓണ്‍:
26 OCT 2026 8:05AM by PIB Thiruvananthpuram
മഹർഷി വാല്മീകി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏവർക്കും ആശംസകൾ നേർന്നു.
മഹർഷി വാല്മീകിയുടെ മഹത്തായ ചിന്തകൾ ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അടിസ്ഥാന ഘടകങ്ങളായി നിലനിന്നിട്ടുണ്ടെന്നും, അത് എല്ലാ കാലഘട്ടങ്ങളിലും രാജ്യത്തെ പരിപോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനവികതയ്ക്കായുള്ള അദ്ദേഹത്തിന്റെ അമൂല്യമായ സന്ദേശങ്ങൾ രാജ്യത്തെ പൗരന്മാർക്ക് എക്കാലവും വഴികാട്ടിയായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹർഷി വാല്മീകിയുടെ അഗാധമായ കാരുണ്യമാണ് ആദ്യ ശ്ലോകത്തിന്റെ പിറവിക്ക് കാരണമായതെന്നും രാമായണത്തിന് അടിത്തറ പാകിയതെന്നും വ്യക്തമാക്കുന്ന സംസ്കൃത സുഭാഷിതം ശ്രീ മോദി ഇന്ന് പങ്കുവെച്ചു.
എക്സിലെ തുടർച്ചയായ കുറിപ്പുകളിലൂടെ പ്രധാനമന്ത്രി പങ്കുവെച്ചത്:
"आप सभी को महर्षि वाल्मीकि जयंती की असीम शुभकामनाएं। उनके सद्विचार भारतीय संस्कृति और विरासत के मूल तत्व रहे हैं, जो हर युग में राष्ट्र को पुष्पित-पल्लवित करते रहेंगे। मानवता के लिए उनके अनमोल संदेश देशवासियों के लिए सदैव पथ-प्रदर्शक बने रहेंगे।"
"तामभ्यगच्छद्रुदितप्रवादात्कविः कुशेध्माहरणाय यातः।
निषादविद्धाण्डजदर्शनोत्थः श्लोकत्वमापद्यत यस्य शोकः॥"
മഹർഷി വാല്മീകി ദർഭപ്പുല്ലും യാഗത്തിനാവശ്യമായ വിറകുകൊള്ളികളും ശേഖരിക്കാൻ പോയപ്പോൾ പെൺ ക്രൗഞ്ചപ്പക്ഷിയുടെ കരച്ചിൽ കേട്ടു. അദ്ദേഹത്തിന്റെ നിർമലമായ ഹൃദയത്തിൽ ഉണർന്ന കാരുണ്യം ഒരു ശ്ലോകരൂപത്തിൽ പ്രകടമായി. സർവജ്ഞനായ മഹർഷി വാല്മീകിയുടെ കാരുണ്യം, സമചിത്തത, തപസ്സ്, ജ്ഞാനം എന്നിവ പ്രതിഫലിപ്പിക്കുന്ന ഈ ശ്ലോകമാണ് രാമായണത്തിന്റെ അടിത്തറയായി മാറിയത്.
***
SK