പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ച മോന അഗർവാളിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം 

പോസ്റ്റഡ് ഓണ്‍: 23 OCT 2026 10:14PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് SH1 ഇനത്തിൽ പുതിയ ലോക റെക്കോർഡും ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡും നേടി ചരിത്രപരമായ സ്വർണ്ണ മെഡൽ സ്വന്തമാക്കിയ മോന അഗർവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാ ഷൂട്ടർ എന്ന നിലയിൽ മോനയുടെ നേട്ടം കൂടുതൽ സവിശേഷമാണെന്ന് ശ്രീ മോദി പറഞ്ഞു. അവർ ഇനിയും ഇന്ത്യയ്ക്ക് അഭിമാനമായി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ചു:

"ഏഷ്യൻ പാരാ ഗെയിംസിൽ മോന അഗർവാളിന് ചരിത്ര സ്വർണ്ണം!

പുതിയ ലോക റെക്കോർഡും ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡും സ്ഥാപിച്ച്, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് SH1 ഇനത്തിൽ വിജയിച്ചതിന് അഭിനന്ദനങ്ങൾ. ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാ ഷൂട്ടർ എന്ന നിലയിൽ ഈ നേട്ടം കൂടുതൽ സവിശേഷമാണ്. അവർ ഇനിയും ഇന്ത്യയ്ക്ക് അഭിമാനമായി മാറട്ടെ: പ്രധാനമന്ത്രി @narendramodi"

 

 

 

****

SK

( റിലീസ് ഐ.ഡി: 2327807) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , हिन्दी , Assamese , Gujarati , Kannada