പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഐ.ടി.ബി.പി സ്ഥാപക ദിനത്തിൽ സേനാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസകൾ

പോസ്റ്റഡ് ഓണ്‍: 24 OCT 2026 8:37AM by PIB Thiruvananthpuram

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐ.ടി.ബി.പി) സ്ഥാപക  ദിനത്തിൽ, സേനയിലെ എല്ലാ അംഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

അസാധാരണമായ ധീരതയിലൂടെ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഐടിബിപി 'ഹിമ വീരന്മാരെ'പ്രധാനമന്ത്രി പ്രശംസിച്ചു. ഏത് വെല്ലുവിളിയെയും അസാധാരണമായ നിശ്ചയദാർഢ്യത്തോടെ അവർ നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ നിസ്വാർത്ഥ സേവനവും ത്യാഗങ്ങളും രാജ്യത്തിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി 'എക്സിൽ കുറിച്ചത് ഇപ്രകാരമാണ്:

"ഐ.ടി.ബി.പി  സ്ഥാപക ദിനത്തിൽ, സേനയിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ.

അസാധാരണമായ ധീരതയിലൂടെ ഐടിബിപി 'ഹിമ വീരന്മാർ' തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഏത് വെല്ലുവിളിയെയും അവർ എപ്പോഴും അസാധാരണമായ നിശ്ചയദാർഢ്യത്തോടെ നേരിട്ടിട്ടുണ്ട്.

അവരുടെ നിസ്വാർത്ഥ സേവനവും ത്യാഗങ്ങളും രാജ്യത്തിന് വലിയ പ്രചോദനമാണ്."

*****

SK

( റിലീസ് ഐ.ഡി: 2327797) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Marathi