പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടി, ലോകറെക്കോർഡ് സൃഷ്ടിച്ച ഹാനെയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം   

പോസ്റ്റഡ് ഓണ്‍: 23 OCT 2026 7:25PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷ ജാവലിൻ ത്രോ F37/F38 ഇനത്തിൽ സ്വർണം നേടുകയും പുതിയ ലോകറെക്കോർഡ് സൃഷ്ടിക്കുകയും ചെയ്ത ഹാനെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇതൊരു ശ്രദ്ധേയമായ നേട്ടമാണെന്നും ഇന്ത്യൻ പാരാ അത്‌ലറ്റിക്സിന് അഭിമാനകരമായ നിമിഷമാണെന്നും വിശേഷിപ്പിച്ച ശ്രീ മോദി, അദ്ദേഹം ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കട്ടെയെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ  പങ്കുവെച്ചു :

"സ്വർണ്ണ മെഡലും പുതിയ ലോകറെക്കോർഡും! ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷ ജാവലിൻ ത്രോ F37/F38 ഇനത്തിലെ മികച്ച പ്രകടനത്തിന് ഹാനെയ്ക്ക് അഭിനന്ദനങ്ങൾ. ഇതൊരു മികച്ച നേട്ടവും ഇന്ത്യൻ പാരാ അത്‌ലറ്റിക്സിന് അഭിമാനകരമായ നിമിഷവുമാണ്. അദ്ദേഹം ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കട്ടെ: പ്രധാനമന്ത്രി @narendramodi"

Gold and a new World Record! Congratulations to Haney on his outstanding performance in the Men’s Javelin Throw F37/F38 event at the Asian Para Games. It is a remarkable achievement and a proud moment for Indian para athletics. May he continue to reach new heights: PM @narendramodi

— PMO India (@PMOIndia) October 23, 2026

 

***


( റിലീസ് ഐ.ഡി: 2327644) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada