പോസ്റ്റഡ് ഓണ്‍:
22 OCT 2026 6:01PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ മിക്സഡ് ഡബിൾസ് SL3-SU5 പാരാ ബാഡ്മിന്റൺ ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വെങ്കല മെഡൽ നേടിയ പ്രമോദ് ഭഗതിനെയും മനീഷ രാമദാസിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ടൂർണമെന്റിലുടനീളം ഇരുവരുടെയും ടീം വർക്ക്, ദൃഢനിശ്ചയം, മത്സരവീര്യം എന്നിവ പ്രകടമായിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. പ്രതിഭാധനരായ ഈ താരജോഡിയുടെ പ്രകടനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ഭാവിയിലെ എല്ലാ പരിശ്രമങ്ങൾക്കും ആശംസകൾ നേരുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പ്:
“പ്രമോദ് ഭഗതിന്റെയും മനീഷ രാമദാസിന്റെയും പ്രശംസനീയമായ പ്രകടനം!
ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ മിക്സഡ് ഡബിൾസ് SL3-SU5 പാരാ ബാഡ്മിന്റൺ ഇനത്തിൽ ഈ പ്രതിഭാധനരായ താരജോഡി വെങ്കല മെഡൽ കരസ്ഥമാക്കിയിരിക്കുന്നു.
ടൂർണമെന്റിലുടനീളം അവരുടെ ടീം വർക്ക്, ദൃഢനിശ്ചയം, മത്സരവീര്യം എന്നിവ എടുത്തുപറയേണ്ടതായിരുന്നു.
ഇരുതാരങ്ങളുടെയും പ്രകടനത്തിന് അഭിനന്ദനങ്ങൾ. ഭാവിയിലെ എല്ലാ പരിശ്രമങ്ങൾക്കും ആശംസകൾ: പ്രധാനമന്ത്രി @narendramodi”
***
NK