പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ നവീൻ ശിവകുമാറിനെയും സൂര്യകാന്ത് യാദവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 OCT 2026 6:50PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷ ഡബിൾസ് SL3-SU5 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ നവീൻ ശിവകുമാറിനെയും സൂര്യകാന്ത് യാദവിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ വിഭാഗത്തിൽ ഇന്ത്യ നേടുന്ന ചരിത്രപരമായ ആദ്യ മെഡലാണിത്.

കന്നി മത്സരത്തിൽത്തന്നെ ഇത്തരമൊരു നേട്ടം കൈവരിക്കാനായത് ഇരു കായികതാരങ്ങൾക്കും സുപ്രധാന നാഴികക്കല്ലാണെന്നും, അവരുടെ കൂട്ടായ്മയും സ്ഥിരതയാർന്ന പരിശ്രമവും അർപ്പണബോധവും പ്രശംസനീയമാണെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

"ഇന്ത്യൻ പാരാ ബാഡ്മിന്റണിന് ചരിത്രപരമായ വെങ്കല മെഡൽ!
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷ ഡബിൾസ് SL3-SU5 വിഭാഗത്തിൽ ഇന്ത്യയുടെ കന്നി മെഡൽ നവീൻ ശിവകുമാറും സൂര്യകാന്ത് യാദവും സ്വന്തമാക്കിയിരിക്കുന്നു. അരങ്ങേറ്റത്തിലെ ഈ നേട്ടം ഇരു കായികതാരങ്ങൾക്കും സവിശേഷമായ നാഴികക്കല്ലാണ്. അവരുടെ കൂട്ടായ്മയും സ്ഥിരതയാർന്ന പരിശ്രമവും അർപ്പണബോധവും പ്രശംസനീയമാണ്. അവർക്ക് അഭിനന്ദനങ്ങൾ: PM @narendramodi"

 

 

 


( റിലീസ് ഐ.ഡി: 2326981) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada