പോസ്റ്റഡ് ഓണ്‍:
22 OCT 2026 6:33PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ വ്യക്തിഗത പാരാ കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് തുടർച്ചയായ രണ്ടാം പതിപ്പിലും സ്വർണ മെഡൽ നേടിയ ശീതൾ ദേവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. കഴിഞ്ഞ പതിപ്പിൽ നേടിയ കിരീടം നിലനിർത്തുകയായിരുന്നു ശീതൾ ദേവി.
ലക്ഷ്യത്തിലേക്കുള്ള കൃത്യത, സ്ഥിരതയാർന്ന പ്രകടനം, കായികമികവിനോടുള്ള അർപ്പണബോധം എന്നിവ ശീതൾ ദേവിയുടെ സവിശേഷതകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹം ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ വ്യക്തിഗത പാരാ കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിൽ ശീതൾ ദേവിയുടെ ഉജ്വല പ്രകടനം!
തുടർച്ചയായ രണ്ടാം പതിപ്പിലും സ്വർണം നേടി ശീതൾ വിജയകരമായി കിരീടം നിലനിർത്തി. ലക്ഷ്യത്തിലേക്കുള്ള കൃത്യതയും സ്ഥിരതയാർന്ന പ്രകടനവും കായികമികവിനോടുള്ള അർപ്പണബോധവും ഏറെ ശ്രദ്ധേയമാണ്.
വരാനിരിക്കുന്ന മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആശംസകൾ: പ്രധാനമന്ത്രി @narendramodi”
***