പോസ്റ്റഡ് ഓണ്‍:
22 OCT 2026 5:29PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ വനിതകളുടെ ഡിസ്കസ് ത്രോ F54 ഇനത്തിൽ ഉജ്ജ്വല വിജയം നേടിയ സുവർണ രാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
അവരുടെ വിജയം കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കായികരംഗത്തെ മികവിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും ഫലമാണെന്ന് ശ്രീ മോദി പറഞ്ഞു. ഈ മഹത്തായ വിജയത്തിൽ ഇന്ത്യ ആഹ്ലാദിക്കുന്നുവെന്നും ഭാവിയിലെ എല്ലാ പരിശ്രമങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നുവെന്നും കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ വനിതകളുടെ ഡിസ്കസ് ത്രോ F54 ഇനത്തിൽ ഉജ്ജ്വല വിജയം നേടിയ സുവർണ രാജിന് അഭിനന്ദനങ്ങൾ! അവരുടെ വിജയം കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കായിക മികവിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും ഫലമാണ്. ഈ മഹത്തായ വിജയത്തിൽ ഇന്ത്യ ആഹ്ലാദിക്കുന്നു. ഭാവിയിലെ എല്ലാ പരിശ്രമങ്ങൾക്കും ആശംസകൾ: പ്രധാനമന്ത്രി @narendramodi”
-NK-