പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഭാഗ്യശ്രീ ജാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
21 OCT 2026 6:55PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ട് F34 വിഭാഗത്തിൽ മികച്ച ദൂരത്തോടെ പുതിയ വ്യക്തിഗത റെക്കോർഡ് കുറിച്ച് വെള്ളി മെഡൽ നേടിയ ഭാഗ്യശ്രീ ജാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് പ്രകടനം മെച്ചപ്പെടുത്തിയ ഭാഗ്യശ്രീ, സ്ഥിരതയും ഓരോ തവണയും കൂടുതൽ മികവ് കൈവരിക്കാനുള്ള ദൃഢനിശ്ചയവും പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അർഹമായ ഈ നേട്ടത്തിന് ഭാഗ്യശ്രീയെ അഭിനന്ദിച്ച അദ്ദേഹം, അവരുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും യഥാർഥത്തിൽ പ്രചോദനകരമാണെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പ്:
"ഏഷ്യൻ പാരാ ഗെയിംസിൽ വീണ്ടും വെള്ളി മെഡൽ, ഒപ്പം പുതിയ വ്യക്തിഗത റെക്കോർഡും!
വനിതകളുടെ ഷോട്ട്പുട്ട് F34 വിഭാഗത്തിൽ മികച്ച ദൂരത്തോടെ വെള്ളി മെഡൽ നേടി ഭാഗ്യശ്രീ ജാദവ് വീണ്ടും ഇന്ത്യയ്ക്ക് അഭിമാനമായി. കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് പ്രകടനം മെച്ചപ്പെടുത്തിയ അവർ, സ്ഥിരതയും കൂടുതൽ മികവ് കൈവരിക്കാനുള്ള ദൃഢനിശ്ചയവും പ്രകടിപ്പിച്ചു.
ഈ അർഹമായ നേട്ടത്തിന് ഭാഗ്യശ്രീയ്ക്ക് അഭിനന്ദനങ്ങൾ. അവരുടെ സ്ഥിരോത്സാഹം യഥാർഥത്തിൽ പ്രചോദനകരമാണ്: പ്രധാനമന്ത്രി @narendramodi"
( റിലീസ് ഐ.ഡി: 2326308)
സന്ദര്‍ശക കൗണ്ടര്‍ : 5