പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ പ്രവീൺ ശർമയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 20 OCT 2026 7:20PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F11 ഇനത്തിൽ വെങ്കല മെഡൽ നേടിയ പ്രവീൺ ശർമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.

ഈ നേട്ടം അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും തയ്യാറെടുപ്പിന്റെയും അർപ്പണബോധത്തിന്റെയും പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, വരാനിരിക്കുന്ന മത്സരങ്ങൾക്കും അദ്ദേഹത്തിന് ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ ഇപ്രകാരം കുറിച്ചു:

“പുരുഷന്മാരുടെ ഷോട്ട്പുട്ട് F11 ഇനത്തിൽ വെങ്കല മെഡൽ നേടിയ പ്രവീൺ ശർമയ്ക്ക് അഭിനന്ദനങ്ങൾ.

ഈ നേട്ടം അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും തയ്യാറെടുപ്പിന്റെയും അർപ്പണബോധത്തിന്റെയും പ്രതിഫലനമാണ്. വരാനിരിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്റെ ആശംസകൾ.

— പ്രധാനമന്ത്രി നരേന്ദ്രമോദി”

 

 

-NK-


( റിലീസ് ഐ.ഡി: 2325525) സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil