പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസ് 2026ൽ വനിതകളുടെ J2 -52 കിലോഗ്രാം ജൂഡോയിൽ വെള്ളി നേടിയ കോകിലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
19 OCT 2026 10:07PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ J2 -52 കിലോഗ്രാം ജൂഡോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ കോകിലയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കഴിഞ്ഞ ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ കോകില പുതിയ വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവരുടെ ഈ നേട്ടം അസാധാരണമായ സ്ഥിരോത്സാഹത്തിന്റെയും അർപ്പണബോധത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിലും കൂടുതൽ വിജയങ്ങൾ നേടാനാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ J2 -52 കിലോഗ്രാം ജൂഡോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ കോകിലയ്ക്ക് അഭിനന്ദനങ്ങൾ! കഴിഞ്ഞ ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയതിൽ നിന്ന് പുതിയ വിഭാഗത്തിൽ വെള്ളി മെഡൽ നേടുന്നതിലേക്കുള്ള അവരുടെ യാത്ര അസാധാരണമായ സ്ഥിരോത്സാഹത്തിന്റെയും അർപ്പണബോധത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതിഫലനമാണ്. വരും വർഷങ്ങളിലും കൂടുതൽ വിജയങ്ങൾ നേടാൻ ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi”
-NK-
( റിലീസ് ഐ.ഡി: 2325394)
സന്ദര്‍ശക കൗണ്ടര്‍ : 7