മന്ത്രിസഭ
2026-27 മുതൽ 2030-31 വരെയുള്ള അഞ്ചുവർഷത്തേക്ക് ദേശീയ സാമൂഹ്യ സഹായ പദ്ധതി തുടരുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
പോസ്റ്റഡ് ഓണ്:
14 OCT 2026 4:06PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം, ദേശീയ സാമൂഹ്യസഹായ പദ്ധതി (NSAP) അഞ്ചുവർഷത്തേക്കുകൂടി തുടരാനുള്ള ഗ്രാമവികസന വകുപ്പിന്റെ നിർദേശത്തിന് അംഗീകാരം നൽകി. 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിൽ പദ്ധതിക്കായി ആകെ 53,428 കോടി രൂപ ചെലവഴിക്കും. പദ്ധതിയുടെ ഭാഗമായി മൂന്നു പ്രധാന മാറ്റങ്ങളാണ് അംഗീകരിച്ചിരിക്കുന്നത്.
(i) പദ്ധതിയുടെയും ഉപപദ്ധതികളുടെയും പേരുകൾ മാറ്റും.
(ii) ഭിന്നശേഷിക്കാർക്കുള്ള പെൻഷന്റെ അർഹതാ മാനദണ്ഡങ്ങൾ, ഗുണഭോക്താക്കളുടെ പരിധി, ധനസഹായ തുക എന്നിവ പരിഷ്കരിക്കും.
(iii) വയോജന പെൻഷൻ, വിധവാ പെൻഷൻ, കുടുംബ ആനുകൂല്യ പദ്ധതി എന്നിവ നിലവിലുള്ള രീതിയിൽ തുടരും.
വിശദാംശങ്ങൾ:
- പദ്ധതിയുടെയും ഉപപദ്ധതികളുടെയും പുതിയ പേരുകൾ
|
നിലവിലുള്ള പേര്
|
അംഗീകരിച്ച പുതിയ പേര്
|
|
ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP)
|
പ്രധാനമന്ത്രി സാമാജിക് സഹായതാ യോജന
|
|
ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി (IGNOAPS)
|
പ്രധാനമന്ത്രി വാർധക്യകാല പെൻഷൻ യോജന
|
|
ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി (IGNWPS)
|
പ്രധാനമന്ത്രി വിധവാ പെൻഷൻ യോജന
|
|
ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി (IGNDPS)
|
പ്രധാനമന്ത്രി ദിവ്യാംഗജൻ പെൻഷൻ യോജന
|
|
ദേശീയ കുടുംബ ആനുകൂല്യ പദ്ധതി
|
പ്രധാനമന്ത്രി കുടുംബ ആനുകൂല്യ യോജന
|
2. ഭിന്നശേഷി പെൻഷനിൽ വരുത്തുന്ന മാറ്റങ്ങൾ
ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ പദ്ധതിയിലെ ധനസഹായ തുക വർധിപ്പിക്കുന്നതിനൊപ്പം അർഹതാ മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 0 മുതൽ 79 വയസ്സുവരെയുള്ളവർക്ക് 375 രൂപ പെൻഷൻ നൽകും. 80 വയസ്സും അതിനു മുകളിലുള്ളവർക്ക് 625 രൂപ പെൻഷൻ നൽകും. ഇനി പറയുന്ന മാറ്റങ്ങളും വരുത്തി.
a. നിലവിൽ 80 ശതമാനം ഭിന്നശേഷി എന്ന മാനദണ്ഡം ആവശ്യമായിരുന്ന സ്ഥാനത്ത്, ഇനി 40 ശതമാനം ഭിന്നശേഷിയുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും.
b. ഭിന്നശേഷി പെൻഷനുള്ള കുറഞ്ഞ പ്രായപരിധി ജനനം മുതൽ എന്ന രീതിയിലാക്കും.
iii. വയോജന പെൻഷൻ, വിധവാ പെൻഷൻ, കുടുംബ ആനുകൂല്യ പദ്ധതി എന്നിവ നിലവിലുള്ള രീതിയിൽ തുടരും.
ആനുകൂല്യങ്ങൾ:
രാജ്യത്തെ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ആകെ 3.20 കോടി ഗുണഭോക്താക്കൾക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.
നടപ്പാക്കൽ രീതിയും ലക്ഷ്യവും:
ഭിന്നശേഷി പെൻഷനുമായി ബന്ധപ്പെട്ട അർഹതാ മാനദണ്ഡങ്ങൾ, ഗുണഭോക്താക്കളുടെ എണ്ണം, ധനസഹായ തുക എന്നിവയിലെ മാറ്റങ്ങൾ ഉൾപ്പെടുത്തിയ മാർഗനിർദേശങ്ങൾ മൂന്നു മാസത്തിനുള്ളിൽ പുറത്തിറക്കി നടപ്പാക്കും.
പശ്ചാത്തലം
ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 41-ൽ പ്രതിപാദിച്ചിട്ടുള്ള സംസ്ഥാന നയത്തിന്റെ നിർദേശക തത്വങ്ങൾ പ്രകാരം കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും ദരിദ്ര കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുമായി 1995 ഓഗസ്റ്റ് 15-നാണ് ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP) ആരംഭിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള അർഹരായ ഗുണഭോക്താക്കൾക്ക് ഒരേ രീതിയിൽ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കുന്നു.
2016-ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമം അനുസരിച്ച് ഭിന്നശേഷി പെൻഷന്റെ അർഹതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇതനുസരിച്ച്, അർഹതയ്ക്കുള്ള മാനദണ്ഡം 40 ശതമാനം ഭിന്നശേഷിയായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, മറ്റു വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന സമാന പദ്ധതികളിലെ സഹായത്തേക്കാൾ ഭിന്നശേഷിക്കാർക്കുള്ള സഹായം കുറഞ്ഞത് 25 ശതമാനമെങ്കിലും കൂടുതലായിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
***
NK
( റിലീസ് ഐ.ഡി: 2323307)
സന്ദര്ശക കൗണ്ടര് : 23
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada