ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
കേന്ദ്ര ഫിഷറീസ് സെക്രട്ടറി ഡോ. അഭിലാക്ഷ് ലിഖി തമിഴ്‌നാട് മണ്ഡപം കടൽപ്പായൽ കൃഷികേന്ദ്രം സന്ദർശിച്ചു; കടൽപായൽ കർഷകർ, സ്വയംസഹായ സംഘങ്ങൾ, ശാസ്ത്രജ്ഞർ എന്നിവരുമായി ആശയവിനിമയം നടത്തി
പോസ്റ്റഡ് ഓണ്‍:
13 OCT 2026 4:06PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലാക്ഷ് ലിഖി, തമിഴ്‌നാട്ടിലെ മണ്ഡപം ക്യാമ്പിന് സമീപമുള്ള മുന്നൈക്കാട്ടെ കടൽപ്പായൽ (കടൽപ്പാസി) കൃഷികേന്ദ്രം സന്ദർശിക്കുകയും, സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കടൽപ്പായാൽ കർഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കടൽപ്പായൽ കൃഷി പ്രോത്സാഹിപ്പിക്കുക, തീരദേശ ജനതയുടെ ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുക, രാജ്യത്ത് കടൽപ്പായൽ മൂല്യവർദ്ധിത ഉൽപ്പന്ന ശൃംഖലയുടെ വികസനം ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം നടത്തിയത്.
മുന്നാക്കാട് സന്ദർശനത്തിൻ്റെ തലേദിവസം, തമിഴ്‌നാട്ടിലെ ഐ.സി.എ.ആർ. - സി.എം.എഫ്.ആർ.ഐ. റീജിയണൽ സെൻ്ററിൽ ഡോ. ലിഖിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. മേഖലയിലെ കടൽപ്പായൽ കൃഷിയുടെ പുരോഗതി വിലയിരുത്താനും ഉൽപ്പാദനം വർദ്ധിപ്പിക്കൽ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിപണന സാധ്യതകൾ മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട ഭാവിനടപടികൾ ചർച്ച ചെയ്യാനുമാണ് യോഗം ചേർന്നത്.
കൂടിക്കാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിൽ നിലവിൽ ഉപയോഗിക്കുന്ന 'മോണോലൈൻ' (Monoline), റാഫ്റ്റ് അധിഷ്ഠിത (Raft-based) കൃഷി രീതികൾ കർഷകർ സെക്രട്ടറിക്ക് മുന്നിൽ വിശദീകരിച്ചു നൽകി. കൂടാതെ കൃഷിരീതി, പരിപാലനം, വിളവെടുപ്പ് എന്നിവയുടെ തത്സമയ പ്രദർശനവും അവർ നടത്തി. കടൽപ്പായൽ കൃഷിയിലൂടെ സുസ്ഥിര ഉപജീവനമാർഗം കെട്ടിപ്പടുക്കുന്നതിൽ വനിതാ സ്വയംസഹായ സംഘങ്ങൾ വഹിക്കുന്ന പങ്കിനെ കേന്ദ്ര സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു.ഉൽപ്പാദനം വർദ്ധിപ്പിക്കാനും, കൂടുതൽ കർഷകരെ സംഘടിത കൃഷിരീതിയിലേക്ക് കൊണ്ടുവരാനും, പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY), പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജന (PM-MKSSY) തുടങ്ങിയ ഗവണ്മെൻ്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും അദ്ദേഹം അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.

നേരത്തേ , മണ്ഡപത്തിലെ ICAR-CMFRI റീജിയണൽ സെൻ്ററിൽ കടൽപായൽ കൃഷിയെക്കുറിച്ച് നടന്ന യോഗത്തിൽ കേന്ദ്ര സെക്രട്ടറി അധ്യക്ഷത വഹിച്ചു. തീരദേശ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക ഏജൻസികൾ, രാജ്യത്തുടനീളമുള്ള കടൽപായൽ മേഖലയിലെ പങ്കാളികൾ എന്നിവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ കടൽപായൽ കൃഷിക്കുള്ള വലിയ സാധ്യതകളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു; രാജ്യത്തിൻ്റെ 11,099 കിലോമീറ്റർ നീളമുള്ള തീരപ്രദേശം ഈ മേഖലയുടെ വൻതോതിലുള്ള വിപുലീകരണത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു . ഇതിനകം തന്നെ വിവിധ തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 24,707 ഹെക്ടർ വിസ്തൃതിയുള്ള 384 അനുയോജ്യമായ പ്രദേശങ്ങൾ കടൽപായൽ കൃഷിക്കായി ഗവേഷണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെയും തീരദേശ സമൂഹങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു മുൻഗണനാ പ്രവർത്തനമായി കടൽപ്പായൽ കൃഷി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. 2020-27 കാലയളവിൽ, തമിഴ്‌നാട്ടിൽ ഒരു കടൽപ്പായൽ പാർക്ക് സ്ഥാപിക്കുന്നത് ഉൾപ്പെടെ, കടൽപ്പായൽ വികസനത്തിനായി 181.11 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 37,255 കടൽപ്പായൽ കൾച്ചർ റാഫ്റ്റുകളും 44,080 കടൽപ്പായൽ കൾച്ചർ മോണോലൈൻ യൂണിറ്റുകളും സ്ഥാപിക്കുന്നതിനും വിത്ത് ബാങ്കുകൾക്കുള്ള പിന്തുണ, അവബോധം, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ എന്നിവയ്ക്കും സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.
കടൽപ്പായൽ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള പ്രധാന മുൻഗണനാ വിഷയങ്ങളിൽ നിർണായക ചർച്ചകൾ നടന്നു. കടൽപ്പായൽ വികസനത്തിനായി കണ്ടെത്തിയ കർമ്മപദ്ധതികൾ നടപ്പിലാക്കുക, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുക, വികേന്ദ്രീകൃത വിത്തുബാങ്കുകൾ സ്ഥാപിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.'പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന' പദ്ധതികളിൽ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുക, സംരംഭകത്വവും വിപണി ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുക, കടലിൽ ഉൾഭാഗങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. കർഷകർക്കിടയിലെ ബോധവൽക്കരണവും ശേഷി വർദ്ധിപ്പിക്കലും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും വേഗത്തിലാക്കും. തമിഴ്‌നാട് കടൽപ്പായൽ പാർക്കിൻ്റെ പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള നടപടികളും ചർച്ചയായി.ഭക്ഷണം, മൃഗങ്ങളുടെ തീറ്റ,വളങ്ങൾ, മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയിൽ കടൽപ്പായലിൻ്റെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കാൻ പുതിയ അവസരങ്ങൾ ചർച്ചചെയ്തു. കൂടാതെ.മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായുള്ള ദീർഘകാല രൂപരേഖ തയ്യാറാക്കലും നടന്നു.
*****
( റിലീസ് ഐ.ഡി: 2322962)
സന്ദര്‍ശക കൗണ്ടര്‍ : 4