വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 'സ്വച്ഛത ഹി സേവ 2026' പ്രചാരണപരിപാടി വിജയകരമായി പൂർത്തിയാക്കി

പോസ്റ്റഡ് ഓണ്‍: 08 OCT 2026 7:15PM by PIB Thiruvananthpuram

2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടന്ന 'സ്വച്ഛത ഹി സേവ (SHS) 2026' പ്രചാരണ പരിപാടി, സ്വച്ഛ ഭാരത് ദിവസ് ആചരിച്ചുകൊണ്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിജയകരമായി പൂർത്തിയാക്കി. “ശുചിത്വത്തിൽ ഏവരുടെയും പങ്കാളിത്തം: ശുചിത്വ ഭാരതം വികസിത ഭാരതം ” എന്ന പ്രമേയത്തിൽ ഏറ്റെടുത്ത ഈ പ്രചാരണം, വൃത്തിയുള്ളതും വികസിതവുമായ ഭാരതമെന്ന വീക്ഷണവും സങ്കൽപ്പവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഓരോ വ്യക്തിയുടെയും പങ്കും ഉത്തരവാദിത്വവും അടിവരയിടുന്നു. ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ 2026-നെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക, ശുചിത്വത്തിൽ യുവജന പങ്കാളിത്തം ശക്തിപ്പെടുത്തുക, കൂട്ടായ ഉടമസ്ഥതയും ജനപങ്കാളിത്തവും വളർത്തുക എന്നിവയും പരിപാടിയുടെ ലക്ഷ്യങ്ങളായിരുന്നു.

 

പ്രചാരണത്തിന്റെ വിവിധ ഘടകങ്ങൾക്ക് കീഴിലായി മന്ത്രാലയവും അതിന്റെ എല്ലാ മാധ്യമ യൂണിറ്റുകളും ഫീൽഡ് ഓഫീസുകളും ചേർന്ന് നിർണ്ണയിച്ച 2,943 എന്ന നിർദിഷ്ട എണ്ണം പരിപാടികളുടെ സ്ഥാനത്ത് രാജ്യത്തുടനീളം 4,710 പരിപാടികൾ സംഘടിപ്പിച്ചു, ഇതുവഴി ലക്ഷ്യമിട്ടതിന്റെ 160 ശതമാനം പരിപാടികൾ നടത്തി. ആകെ 74,483 പേർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

 

 

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണം, റെയിൽവേ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, സ്വച്ഛത ഹി സേവ പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബർ 1-ന് മൂന്ന് മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി സംവദിച്ചു.

 

ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് ശുചിത്വം എന്നത് ഒരു പ്രചാരണത്തിനപ്പുറം ദൈനംദിന ജീവിതത്തിലും ജോലിയിലും സ്വാഭാവികമായി ഉൾച്ചേർന്ന ഒരു ശീലമായി മാറണമെന്ന് ശ്രീ വൈഷ്ണവ് ഊന്നിപ്പറഞ്ഞു. ശുചിത്വത്തിന്റെ സന്ദേശം ഓരോ ഓഫീസിലും താഴെത്തട്ടിലുള്ള ഏറ്റവും ചെറിയ ഫീൽഡ് സ്ഥാപനങ്ങളിൽ വരെയുള്ള ഓരോ യൂണിറ്റിലും എത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 

 കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (IIMC) “ ഒരു ദിനം, ഒരു മണിക്കൂർ, ഒരുമിച്ച് " പ്രവർത്തനങ്ങളിലും പങ്കെടുത്തു. ശുചിത്വം ഒരു ജനകീയ പ്രസ്ഥാനമാക്കാൻ അദ്ദേഹം ഏവരെയും ആഹ്വാനം ചെയ്തു.

 

പ്രചാരണ വേളയിൽ, വാർത്താവിതരണ & പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി, മാധ്യമങ്ങളുടെ മേധാവിമാരുമായും മാധ്യമ യൂണിറ്റുകളുടെ നോഡൽ ഓഫീസർമാരുമായും പരിപാടിയുടെ പുരോഗതി വിലയിരുത്തുകയും പങ്കാളിത്തം പരമാവധിയാക്കാനും പ്രചാരണത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ഉറപ്പാക്കാനും നിർദ്ദേശം നൽകുകയും ചെയ്തു.

 

 ശുചിത്വത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും വിവിധ വശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഇതോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ. ക്ലീൻലിനസ് ടാർഗെറ്റ് യൂണിറ്റുകളുടെ (CTUs) പരിവർത്തനവും  വൃത്തിയുള്ള പൊതുസ്ഥലങ്ങളും (Transformation of Cleanliness Target Units & Clean Public Places) എന്ന ഘടകത്തിന് കീഴിൽ, ദുർഘടവും മലിനമാക്കപ്പെട്ടതുമായ സ്ഥലങ്ങളും ആൾത്തിരക്കേറിയ പൊതുസ്ഥലങ്ങളും തിരിച്ചറിയുകയും നിശ്ചിത സമയത്തിനുള്ളിൽ അത്തരം പ്രദേശങ്ങൾ വൃത്തിയാക്കുകയും ചെയ്തു. ആകെ 2,864 സിടിയു (CTU) കൾ ശുചിയാക്കുകയും  പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്തു.

 

സ്വച്ഛ് പാഠശാല: യുവ ഫോർ സ്വച്ഛത എന്ന ഘടകത്തിന് കീഴിൽ, 'സ്വച്ഛത ജ്ഞാൻ യാത്ര', ഖരമാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, ശുചിത്വം, മഴവെള്ള സംഭരണം, ജലസംരക്ഷണം എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളും ചർച്ചകളും സംഭാഷണങ്ങളും ഉൾപ്പെടുന്ന 'സ്വച്ഛത ഏവം ജൽ സഞ്ചയ് സംവാദ്' തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെയും യുവാക്കളെയും ശുചീകരണ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും ബോധവൽക്കരിക്കുകയും ചെയ്തു. ഈ ഘടകത്തിന് കീഴിൽ ആകെ 219 പരിപാടികൾ സംഘടിപ്പിച്ചു.

 

 

സഫായി മിത്ര സുരക്ഷാ ഏവം സമ്മാൻ ശിബിരത്തിന് കീഴിൽ, സഫായി മിത്രങ്ങൾ/സ്വച്ഛാഗ്രഹികൾ/ശുചിത്വ തൊഴിലാളികൾക്കായി വിവിധ കേന്ദ്ര-സംസ്ഥാന ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള അർഹരായ ഗുണഭോക്താക്കൾക്കുള്ള പദ്ധതികൾ, ആരോഗ്യ പരിശോധനകൾ, പിപിഇ കിറ്റുകൾ/സുരക്ഷാ ഗിയറുകൾ വിതരണം ചെയ്യൽ എന്നിവയുൾപ്പെടെയുള്ള ഏകജാലക ക്യാമ്പുകൾ സംഘടിപ്പിച്ചു. ശുചിത്വത്തിനായി അവർ നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനായി പ്രാദേശികതല ആദരമർപ്പിക്കൽ പരിപാടിയും നടന്നു. ഈ ഘടകത്തിന് കീഴിൽ 139 പരിപാടികൾ സംഘടിപ്പിച്ചു.

 


 സ്വച്ഛത സേ സമൃദ്ധി എന്നതിന് കീഴിൽ, “പാഴ് വസ്തുക്കളിൽ നിന്ന് സമ്പത്ത് ”, പാഴ് വസ്തുക്കളിൽ നിന്ന് കലാ വസ്തുക്കൾ (Kabaad se Kala – Waste to Art) തുടങ്ങിയ സംരംഭങ്ങളിലൂടെയും പഴയ പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ സംഭാവന ചെയ്യുന്നതിനുള്ള പരിപാടികളിലൂടെയും ചാക്രിക സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നടന്നു. ഈ ഘടകത്തിന് കീഴിൽ 70 പരിപാടികൾ സംഘടിപ്പിച്ചു.

 

pasted-movie.png

 

2026 സെപ്റ്റംബർ 27-ന് ലോക ടൂറിസം ദിനത്തിൽ മന്ത്രാലയം പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. 2026 ഒക്ടോബർ 1-ന്, ഒരു മണിക്കൂർ സ്വമേധയാ ശുചീകരണ സേവന പ്രവർത്തനങ്ങൾക്കായി " ഒരു ദിവസം, ഒരു മണിക്കൂർ ഒരുമിച്ച് " എന്ന പരിപാടിയും സംഘടിപ്പിച്ചു. 2026 ഒക്ടോബർ 2-ന് സ്വച്ഛ് ഭാരത് ദിവസിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കാളികളായി.

 

രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥർ, ജീവനക്കാർ, യുവാക്കൾ, സഫായി മിത്രങ്ങൾ, പൗരന്മാർ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ, ശുചിത്വത്തെ ഒരു കൂട്ടായ ഉത്തരവാദിത്വമായും തുടർച്ചയായ ജനകീയ പ്രസ്ഥാനമായും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം, അതിന് കീഴിലെ മാധ്യമ യൂണിറ്റുകളിലൂടെയും ഫീൽഡ് തല ഓഫീസുകളിലൂടെയും തെളിയിച്ചു.

 

****


( റിലീസ് ഐ.ഡി: 2321053) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Odia , Telugu